• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Monday, June 15, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Specials

ഐപിഎല്ലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

News Desk -01 by News Desk -01
April 8, 2025
ഐപിഎല്ലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

മുംബൈ: ഐപിഎല്ലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവറിലേയ്ക്ക് നീണ്ട ത്രില്ലര്‍ മത്സരത്തിൽ 12 റൺസിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

പതിവുപോലെ ഇന്നത്തെ മത്സരത്തിലും രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനെത്തിയ ആരാധകര്‍ നിരാശരായി. 9 പന്തിൽ 17 റൺസ് നേടി രോഹിത് മടങ്ങി. വൈകാതെ തന്നെ റിയാൻ റിക്കൽട്ടണും 17 റൺസ് നേടി പുറത്തായതോടെ പവര്‍പ്ലേയിൽ മുംബൈയ്ക്ക് പ്രതീക്ഷിച്ച സ്കോര്‍ നേടാനായില്ല. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലായിരുന്നു. വിൽ ജാക്സും സൂര്യകുമാര്‍ യാദവും മുംബൈ ഇന്നിംഗ്സ് റൺ റേറ്റ് കുറയാതെ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ 10-ാം ഓവറിൽ ടീം സ്കോര്‍ 79 ൽ നിൽക്കെ വിൽ ജാക്സ് വീണു. ക്രുനാൽ പാണ്ഡ്യയുടെ അപ്രതീക്ഷിത ഷോര്‍ട്ട് ബോൾ ഉയര്‍ത്തിയടിക്കാനുള്ള ജാക്സിന്റെ (22) ശ്രമം ഡീപ് ബാക്വാര്‍ഡ് സ്ക്വയര്‍ ലെഗിൽ നിലയുറപ്പിച്ച വിരാട് കോലിയുടെ കൈകളിൽ അവസാനിച്ചു.

5-ാമനായി ക്രീസിലെത്തിയ തിലക് വര്‍മ്മ പതിയെ തുടങ്ങി കത്തിക്കയറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 12-ാം ഓവറിന്‍റെ രണ്ടാം പന്തിൽ സൂര്യകുമാര്‍ യാദവിന്‍റെ ക്യാച്ച് ആര്‍സിബി കൈവിട്ടു കള‌ഞ്ഞു. സ്ലോ ബോൾ ഉയര്‍ത്തിയടിച്ച സ്കൈ ഔട്ട് ഉറപ്പിച്ചിരുന്നു. എന്നാൽ, ബൗളറായ യാഷ് ദയാലും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും തമ്മിലുണ്ടായ ആശയക്കുഴപ്പം കാരണം ഇരുവര്‍ക്കും ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. എന്നാൽ ഇതേ ഓവറിന്‍റെ അവസാന പന്തിൽ വീണ്ടുമൊരു സ്ലോ ബോൾ പരീക്ഷിച്ച യാഷ് ദയാൽ വിജയിച്ചു. ഇത്തവണ ഫീൽഡര്‍മാര്‍ക്ക് പിഴച്ചില്ല. ക്യാച്ച് സുരക്ഷിതമായി കൈകളിലൊതുക്കി ലിയാം ലിവിംഗ്സ്റ്റൺ ആര്‍സിബി ഫാൻസിനെ ആവേശത്തിലാക്കി. 12 ഓവറുകൾ പൂര്‍ത്തിയായപ്പോൾ സ്കോര്‍ 4ന് 99.

13-ാം ഓവര്‍ മുതൽ മുംബൈ ഗിയര്‍ മാറ്റി. 12.2 ഓവറിൽ ടീം സ്കോര്‍ 100 കടന്നു. 3 ഓവറുകളിൽ 15 റൺസ് മാത്രം വഴങ്ങിയ സുയാഷ് ശര്‍മ്മയുടെ അവസാന ഓവറിൽ 2 ബൗണ്ടറികളും ഒരു സിക്സറും സഹിതം 17 റൺസ് പിറന്നു. സുയാഷിന്‍റെ ഓവറിൽ തിലക് വര്‍മ്മയായിരുന്നു അപകടകാരിയെങ്കിൽ തൊട്ടടുത്ത ഓവറിൽ ജോഷ് ഹേസൽവുഡിനെ ഹാര്‍ദിക് പാണ്ഡ്യ തലങ്ങും വിലങ്ങും പായിച്ചു. 2 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 22 റൺസാണ് ഹാര്‍ദിക് ഈ ഓവറിൽ അടിച്ചെടുത്തത്. 15-ാം ഓവറിൽ സഹോദരന്‍ ക്രുനാൽ പാണ്ഡ്യയെയും ഹാര്‍ദിക് വെള്ളം കുടിപ്പിച്ചു. രണ്ടാം പന്തും മൂന്നാം പന്തും അതിര്‍ത്തി കടത്തി ഹാര്‍ദിക് വാങ്കഡെയെ ആവേശക്കടലാക്കി. വെറും 16 പന്തുകളിൽ പാര്‍ട്ണര്‍ഷിപ്പ് 50 റൺസ് കടന്നു. ഒപ്പം ടീം സ്കോര്‍ 150 ഉം. 15 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈ 4ന് 157 എന്ന നിലയിൽ.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 16-ാം ഓവറിലും 13 റൺസ് പിറന്നു. ആദ്യ നാല് പന്തുകളിൽ 2 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വറിന്റെ അവസാന രണ്ട് പന്തുകളിൽ തിലക് 10 റൺസ് നേടി. 17-ാം ഓവറിൽ തിലക് വര്‍മ്മ അര്‍ധ സെഞ്ച്വറി തികച്ചു. വെറും 26 പന്തുകളിൽ നിന്നാണ് തിലക് 50 റൺസ് നേടിയത്.18-ാം ഓവറിന്റെ നാലാം പന്തിൽ തിലക് വര്‍മ്മ മടങ്ങുമ്പോൾ മുംബൈ ടീമിന് എത്തിപ്പിടിക്കാൻ കഴിയുന്ന ദൂരത്തിൽ വിജയലക്ഷ്യം എത്തിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവസാന മത്സരത്തിൽ റിട്ടയര്‍ഡ് ഔട്ടിന് നിര്‍ബന്ധിതനായ തിലക് വര്‍മ്മ ആര്‍സിബിയ്ക്ക് എതിരെ തകര്‍പ്പൻ പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി നമാൻ ധിര്‍ വീണ്ടും മുംബൈയ്ക്ക് മേൽക്കൈ നൽകി.

19-ാം ഓവറിന്‍റെ ആദ്യ പന്തിൽ തന്നെ ഹേസൽ വുഡിനെ അതിര്‍ത്തി കടത്താനുള്ള ഹാര്‍ദ്ദിക്കിന്റെ ശ്രമം പാളി. ലിയാം ലിവിംഗ്സ്റ്റണ് ക്യാച്ച് നൽകി പുറത്തായ ഹാര്‍ദിക് പാണ്ഡ്യ 15 പന്തിൽ 3 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 42 റൺസ് നേടിയാണ് മടങ്ങിയത്. നിര്‍ണായകമായ രണ്ട് വിക്കറ്റുകൾ വീണതോടെ മുംബൈ പ്രതിരോധത്തിലായി. എന്നാൽ 5-ാം പന്തിൽ ഹേസൽവുഡിനെതിരെ സിക്സര്‍ നേടി മിച്ചൽ സാന്റനര്‍ സമ്മര്‍ദ്ദമകറ്റി. ഇതോടെ ടീം സ്കോര്‍ 200 കടന്നു. 19 ഓവറുകൾ പൂര്‍ത്തിയാകുമ്പോൾ മുംബൈ 203ന് 6 എന്ന നിലയിൽ. അവസാന ഓവറിൽ മുംബൈയുടെ വിജയലക്ഷ്യം 19 റൺസായി ചുരുങ്ങി.

അവസാന ഓവറിന്‍റെ ആദ്യ പന്തിൽ സാന്റനറെയും തൊട്ടടുത്ത പന്തിൽ ദീപക് ചഹറിനെയും മടക്കിയയച്ച് ക്രുനാൽ പാണ്ഡ്യ സമ്മര്‍ദ്ദം മുംബൈയ്ക്ക് തിരികെ നൽകി. അവസാന 3 പന്തുകളിൽ 17 റൺസ് വേണമെന്നിരിക്കെ നമാൻ ധിര്‍ ബൗണ്ടറി നേടി. മുംബൈയ്ക്ക് ജയിക്കാൻ 2 പന്തുകളിൽ 13. തൊട്ടടുത്ത പന്തിൽ ധിറിനെയും പുറത്താക്കി ക്രുനാൽ പാണ്ഡ്യ മത്സരം ആര്‍സിബിയുടെ വരുതിയിലാക്കി. അവസാന ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത ക്രുനാൽ 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ആര്‍സിബി മൂന്നാം സ്ഥാനത്തെത്തി. 5 മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട മുംബൈ 8-ാം സ്ഥാനത്താണ്

Share16961SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

യു കെയിൽ വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? അപകടം ഉണ്ടായാൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.. നിയമങ്ങൾ ഇങ്ങനെ..
International

യു കെയിൽ വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? അപകടം ഉണ്ടായാൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.. നിയമങ്ങൾ ഇങ്ങനെ..

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്
Latest News

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
Latest News

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും
Latest News

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

യുദ്ധത്താൽ തകർന്ന ലോകത്തേക്ക് ഈസ്റ്റർ ഐക്യവും സമാധാനവും കൊണ്ടുവരട്ടെ’ – ലിയോ മാർപ്പാപ്പ
Latest News

യുദ്ധത്താൽ തകർന്ന ലോകത്തേക്ക് ഈസ്റ്റർ ഐക്യവും സമാധാനവും കൊണ്ടുവരട്ടെ’ – ലിയോ മാർപ്പാപ്പ

2026ലെ ഏറ്റവും ഉയർന്ന താപനില; പാലക്കാട് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 39.8 ഡിഗ്രി സെൽഷ്യസ്
Latest News

2026ലെ ഏറ്റവും ഉയർന്ന താപനില; പാലക്കാട് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 39.8 ഡിഗ്രി സെൽഷ്യസ്

Search News

No Result
View All Result

Latest News

  • കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി
  • ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി
  • വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു
  • വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’!
  • ഒപ്പിടുമെന്ന് ട്രംപ്; ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം
  • സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ,
  • സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു
  • റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം
  • IPS തലപ്പത്തെ അഴിച്ചുപണിയിൽ അതൃപ്തി പരസ്യം
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist