• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, July 21, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    ലക്ഷ്മിപ്രിയയ്‌ക്കെതിരെയുളള പരാതിയിലെ FIR; ആഭ്യന്തര മന്ത്രിയെ കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചെന്ന് അൻസിബ ഹസൻ

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി’; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി; കുറിപ്പുമായി ശ്വേത മേനോൻ

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News International

യു കെയിൽ വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? അപകടം ഉണ്ടായാൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.. നിയമങ്ങൾ ഇങ്ങനെ..

News Desk -01 by News Desk -01
May 5, 2026
യു കെയിൽ വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? അപകടം ഉണ്ടായാൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.. നിയമങ്ങൾ ഇങ്ങനെ..

യു കെയിൽ വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? അപകടം ഉണ്ടായാൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.. നിയമങ്ങൾ ഇങ്ങനെ..

യു കെയിൽ ഡ്രൈവിങ് സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകാത്തവരായിരിക്കും നിങ്ങളിൽ പലരും. ഇന്ത്യയിൽ വാഹനം ഓടിക്കുന്ന ലാഘവത്തോടെയായിരിക്കും മിക്കവരും ഡ്രൈവിങ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള നിങ്ങളുടെ ഡ്രൈവിങ് നിങ്ങളെ ജീവപര്യന്തം ജയിൽ ശിക്ഷയിലേക്ക് പോലും നയിച്ചേക്കാം.

യുകെയിൽ വാഹന ഓടിക്കാൻ ഡ്രൈവിങ് ലൈസൻസും, ഇൻഷുറൻസും ഉണ്ടങ്കിൽ നിങ്ങൾ സുരക്ഷിതരാണ് എന്ന മനോഭാവമാണ് മിക്കവർക്കും. എന്നാൽ അങ്ങനെയല്ല.. എന്നാൽ ഇതെല്ലാം കറക്ട് ആണെങ്കിൽ പോലും നിങ്ങളുടെ ശ്രെദ്ധക്കുറവ് മൂലം അപകടം ഉണ്ടായാൽ ജീവപര്യന്തം ജയിൽ വാസം പോലും നിങ്ങൾ അനുഭവിക്കേണ്ടി വരാം.

നിയമം അനുസരിച്ച് വഴിയാത്രക്കാരും, ഇരു ചക്ര വാഹന യാത്രക്കാരും വൾനറബിൾ വ്യക്തികൾ ആണ്. ഇവർ ഏതു സമയവും, ഏതു വഴിയിലൂടെയും നിങ്ങളുടെ വാഹനത്തിന് മുൻപിൽ ചാടാൻ സാധ്യതയുള്ളവരാണ്. അവർ നിയമം തെറ്റിച്ചാണെങ്കിലും അവരെ ശ്രെദ്ധിക്കേണ്ട ചുമതല വാഹന ഡ്രൈവർക്കാണ്. ഇത്തരത്തിലുള്ളവരെ വാഹനം തട്ടിയാൽ, പരുക്കിന്റെ സ്വഭാവം അനുസരിച്ചു നിങ്ങളെ പോലീസ് ചോദ്യം ചെയ്തു റിമാൻഡ് ചെയ്യുവാൻ സാധ്യതയുണ്ട് .

റിമാൻഡ് ചെയ്യുന്നതിന് മുൻപ് പോലീസിന്റെ ചോദ്യം ചെയ്യൽ ഉണ്ടാവും. ചോദ്യം ചെയ്യലിന് മുൻപ് നിങ്ങൾക്ക് ഒരു സോളിസിറ്ററിന്റെ സഹായം പോലീസിനോട് ആവശ്യപ്പെടാവുന്നതാണ്. ജാമ്യം ലഭിക്കുന്ന ചെറിയ കേസുകൾ ആണെങ്കിൽ ചോദ്യം ചെയ്യലിന് ശേഷം നിങ്ങളെ ഉപാധികളോടെ ജാമ്യത്തിൽ വിടുകയും പിന്നീട്ട് വിചാരണ നേരിടുകയും ചെയ്യേണ്ടി വരും.

വാഹന ഇടിച്ചിട്ട് നിർത്താതെ പോകുക, പോലീസിൽ അറിയിക്കാതെ ഇരിക്കുക എന്നതൊക്കെ നിങ്ങൾക്ക് ലഭിക്കുന്ന ജയിൽ ശിക്ഷ കഠിനമാക്കുവാൻ മാത്രമേ ഉപകരിക്കൂ..

യു കെ യിലെ കോടതികൾ

യു കെയിൽ രണ്ടു തരം കോടതികളിലാണ് വാഹനാപകടങ്ങൾ സംബന്ധിച്ചുള്ള വിചാരണ നടക്കുക. ചെറിയ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലും, വലിയ കുറ്റങ്ങൾ ക്രൗൺ കോടതിയിലും. കുറഞ്ഞ ശിക്ഷകൾ മജിസ്‌ട്രേറ്റ് കോടതിയും, കൂടിയ ശിക്ഷകൾ (14 വർഷം വരെ) ക്രൗൺ കോടതിയിലും നടക്കും.

വാഹന അപകടം നടന്ന് ആർക്കെങ്കിലും പരുക്കോ, മരണമോ ഉണ്ടായാൽ കൂടുതൽ കേസുകളിലും അത് ക്രൗൺ കോടതിയാകും പരിഗണിക്കുക. ചെറിയ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലും വിചാരണ ചെയ്യും.

സിംഗിൾ മഞ്ഞ, ഡബിൾ മഞ്ഞ വരകളിൽ ഒരു കാരണവശാലും വാഹനം നിർത്തരുത്. നിങ്ങൾ വാഹനം നിർത്തുന്നത് മൂലം കാഴ്ച മറഞ്ഞോ, അല്ലാതെയോ മറ്റു വാഹനങ്ങൾ അപകടം ഉണ്ടാക്കിയാലും അതിന്റെ കുറ്റം നിങ്ങളുടെ പേരിൽ വരുവാൻ സാധ്യതയുണ്ട് . ഇത്തരത്തിൽ ഇരട്ട മഞ്ഞ ലൈനുകളിൽ ഒരു ഡെലിവറി ഡ്രൈവർ വാഹനം നിർത്തിയത് മൂലം പുറകെ വന്ന വാഹനം ലൈൻ മാറുകയും ആ വാഹനം ഇടിച്ച് അപകടം ഉണ്ടായി ഒരാൾ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.

മെയ് 14 ന് വാട്ടർബീച്ചിനടുത്തുള്ള A10 ൽ ഒരു ഡെലിവറി നടത്തുന്നതിനായി 35 കാരനായ ഡ്രൈവർ അദ്ദേഹത്തിന്റെ വാഹനം പകുതി നടപ്പാതയിലും, എന്നാൽ ബാക്കി പകുതി പ്രധാന റോഡിലും ഇടുകയും ചെയ്തു.

രാവിലെ 10.30 ഓടെ ഒരു ട്രക്ക് റോഡിലൂടെ വന്നു, ഇയാളുടെ പാർക്ക് ചെയ്തിരുന്ന ഫോക്സ്‌വാഗൺ ക്രാഫ്റ്ററിനെ മറികടക്കാൻ ട്രെക്ക് റോഡിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങിയപ്പോൾ മറ്റൊരു എതിർദിശയിൽ വന്ന ഒരു HGV യിൽ ഇടിക്കുകയും ചെയ്തു.

ക്യാംബ്രിഡ്ജ് ഷെയർ ലൈവ് പ്രസിദ്ധീകരിച്ച വാർത്ത

ഇതിൽ ഡെലിവറി ഡ്രൈവറുടെ വാഹനം അപകടം ഉണ്ടാക്കിയിട്ടില്ല. പക്ഷെ ഈ വാഹനം പാർക്ക് ചെയ്തത് മൂലം അവിടെ മറ്റൊരു വാഹനം അപകടം ഉണ്ടായതായി കോടതി നിരീക്ഷിച്ചു . അദ്ദേഹത്തിന് രണ്ടര വർഷം (30 മാസം) തടവും രണ്ട് വർഷത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് അയോഗ്യതയും വിധിച്ചു. Cambridgeshire Live എന്ന വാർത്ത പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്.

ഒറ്റ മഞ്ഞ, ഇരട്ട മഞ്ഞ വരകളിൽ വാഹനം നിർത്തുന്നത് മൂലം മറ്റു അപകടങ്ങൾ ഉണ്ടായാലും അത് നിങ്ങളുടെ പേരിൽ തന്നെ വരികയും ചെയ്യുമെന്ന് ഈ വിധി മൂലം നമുക്ക് മനസിലാക്കാം. അത് കൂടാതെ നടപ്പാതയിൽ കയറ്റി വാഹനം പാർക്ക് ചെയ്യുന്നതുമൂലം കാൽനടയാത്രക്കാർ വീഴുകയോ, അവർ റോഡിലിറങ്ങി നടന്നു മറ്റേതെങ്കിലും വാഹനം അവരെ തട്ടുകയോ ചെയ്താലും വാഹനം അശ്രദ്ധമായി പാർക്ക് ചെയ്ത നിങ്ങൾ കുറ്റക്കാരായേക്കാം .

ഡെലിവറി ഡ്രൈവർമാർക്ക് എവിടെയും വാഹനം പാർക്ക് ചെയ്യുവാൻ അനുവാദം ഉണ്ടോ ?

ഇല്ല.  ഡെലിവറി ഡ്രൈവർമാർക്ക് മഞ്ഞവരയിൽ എവിടെയും വാഹനം പാർക്ക് ചെയ്യാമെന്ന ഒരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്. എന്നാൽ ഇത് തികച്ചും തെറ്റാണ്. നിങ്ങൾ വാഹനം പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാവുന്ന അപകടങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയാകുവാൻ സാധ്യതയുണ്ട്. ഇത് മൂലം ആർക്കെങ്കിലും പരുക്കോ, മരണമോ സംഭവിച്ചാൽ നിങ്ങൾ ജീവപര്യന്തം തടവ് ശിക്ഷ വരെയും അനുഭവിക്കേണ്ടി വന്നേക്കാം.

പാർക്കിങ് സാധ്യമല്ലാത്ത മഞ്ഞ വരയിൽ പാർക്ക് ചെയ്തു ലോഡിങ് ചെയ്യുവാൻ ആകെയുള്ള ഇളവ് ഹെവി ലോറി ഡ്രൈവർമാർക്ക് മാത്രമാണ്. 25 കിലോയ്ക്ക് മുകളിലുള്ള വലിയ ഭാരമുള്ള സാധനങ്ങൾ തുടർച്ചായി ലോഡിങ്ങ് അൺലോഡിങ് ചെയ്‌താൽ മാത്രമേ ഈ ഇളവുകൾ ലഭിക്കൂ. ഇത് കൂടുതലായും അനുവദിക്കുന്നത് ലോക്കൽ കൗണ്സിലുകളാണ്.

അത് പോലെ തന്നെ മറ്റൊരാളുടെ ഡ്രൈവ് വേ തടസ്സപ്പെടുത്തി പാർക്ക് ചെയ്തു, ആ വീട്ടിലേക്ക് എത്തുന്ന ആംബുലൻസ്, ഫയർ തുടങ്ങിയ സേവനം തടസ്സപെടുത്തിയാലും ശിക്ഷ ഉറപ്പാണ്.

അനുവദിച്ച സ്പീഡ് ലിമിറ്റിനേക്കാൾ കൂടുതൽ വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അത് Dangeorous ഡ്രൈവിങ്ങിൽ ഉൾപ്പെടും. ഇത് മൂലം ആർക്കെങ്കിലും പരുക്കോ, മരണമോ ഉണ്ടായാലും ജീവപര്യന്തം ജയിൽ ശിക്ഷ ലഭിച്ചേക്കാം. അനുവദിച്ച സ്പീഡ് ലിമിറ്റിനുള്ളിൽ വാഹനം ഓടിക്കാൻ ശ്രെദ്ധിക്കുക.

ഡ്രൈവിംഗ് ലൈസൻസിൽ പോയിന്റുകൾ ഉണ്ടങ്കിൽ നിങ്ങളുടെ ഡ്രൈവിംങിൻറെ ഗുഡ് ഹിസ്റ്ററി (GOOD HISTORY) നഷപ്പെടും. അപകടങ്ങൾ ഉണ്ടാവുന്ന അവസരത്തിൽ ജയിൽ ശിക്ഷയുടെ കാഠിന്യം കൂട്ടുവാൻ ഇത് കാരണമാകും. അതിനാൽ ഡ്രൈവിംഗ് ലൈസൻസിൽ പോയിന്റുകൾ കയറാതെ ഇരിക്കുവാൻ ശ്രെദ്ധിക്കുക.

ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൽ ടച്ച് ചെയ്യാതെ ഇരിക്കുക. ഫോണിൽ ടച്ച് ചെയ്യുകയോ, കാൾ എടുക്കുകയോ ചെയ്താലും കാര്യങ്ങൾ ഡേഞ്ചറസ് ഡ്രൈവിങ്ങിലേക്ക് വഴി മാറും. അപകടം ഉണ്ടായാൽ നിങ്ങളുടെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും, ഫോണിൽ വെറുതെ ടച്ച് ചെയ്യുന്നത് പോലും നിങ്ങളുടെ ശ്രെദ്ധ തിരിഞ്ഞതായി കണക്കാക്കാം. മാപ്പിൽ പൂർണമായും ശ്രെദ്ധ കേന്ദ്രീകരിക്കാതെ റോഡ് ശ്രെദ്ധിക്കുക .

ഡേഞ്ചറസ് ഡ്രൈവിംഗ്, കെയർലെസ്സ് ഡ്രൈവിംഗ്, ഒരു നല്ല ഡ്രൈവറുടെ നിലവാരത്തിന് താഴെ തുടങ്ങിയ കാറ്റഗറികളിലാണ് ഡ്രൈവിംഗ് കുറ്റങ്ങളെ തരം തിരിച്ചിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തിയും, ഘടനയും അനുസരിച്ചാണ് ഏതു കുറ്റങ്ങൾ നിങ്ങളുടെ മേൽ ചുമത്തണം എന്ന് പോലീസ് തീരുമാനിക്കുന്നത്.

ഇത്തരത്തിൽ എന്തെങ്കിലും ഒരു പ്രശ്നത്തിൽ നിങ്ങൾ പെടുകയാണെങ്കിൽ തീർച്ചയായും ഒരു സോളിസിറ്ററിന്റെ ഉപദേശം തേടുക. പോലീസ് ചോദ്യം ചെയ്യുന്നതിന് മുൻപ് സോളിസിറ്ററിന്റെ സഹായം നിങ്ങൾക്ക് ആവശ്യപ്പെടാം. ഭാഷ അറിയില്ലെങ്കിൽ ട്രാൻസ്ലേറ്ററിന്റെ സേവനം ആവശ്യമാണെന്ന് പോലീസിനെ അറിയിക്കുക.

ഡ്രൈവിംഗ് നിയമങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും, അത് വഴി അപകടങ്ങളും, മരണങ്ങളും ഒഴിവാക്കുവാനും ഉദ്ദേശിച്ചാണ് ഈ ലേഖനം പ്രസിധീകരിച്ചിട്ടുള്ളത്. യു കെയിലെ നിയമങ്ങളുടെ കൂടുതൽ വ്യക്തതക്കായി ഏതെങ്കിലും അംഗീകൃത സോളിസിറ്ററുടെ സഹായം തേടേണ്ടതാണ്.

Tags: MALAYALAM NEWSMALAYALIUK DRIVING PENALTYUK DRIVING PRISON SENTENCESUK DRIVING RULESUK NEWS
Share16962SendTweet10601Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

സംഘര്‍ഷകലുഷിതമായി രാജ്യ തലസ്ഥാനം; സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്; വൻ സംഘർഷം
Featured News

സംഘര്‍ഷകലുഷിതമായി രാജ്യ തലസ്ഥാനം; സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്; വൻ സംഘർഷം

നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍
Featured News

നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം: വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്
Featured News

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍: സ്‌കൂളുകള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
Kerala

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞു; എങ്ങുമെത്താതെ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ, യുഡിഎഫിൽ അതൃപ്തി
Kerala

അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍; ഡിഎംആര്‍സി റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് മുഖ്യമന്ത്രി

Search News

No Result
View All Result

Latest News

  • സംഘര്‍ഷകലുഷിതമായി രാജ്യ തലസ്ഥാനം; സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്; വൻ സംഘർഷം
  • നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍
  • സ്പെയിൻ ലോക ചാമ്പ്യന്മാർ
  • ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍: സ്‌കൂളുകള്‍ക്ക് നാളെ അവധി
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
  • ഗോൾ മഴക്കൊടുവിൽ ഇംഗ്ലണ്ട് ;ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു
  • എംബിബിഎസ് വിദ്യാർത്ഥികൾക്ക് ആശ്വാസം; ഫീസ് അടക്കേണ്ടത് ഇനി നാലരവർഷം മാത്രം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
  • പാമ്പ് കടിയേറ്റ് യുവാവിന്റെ മരണം; അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ; ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍
  • പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവം; പാളിയത് ചെയര്‍മാന്റെ പുതിയ പരിഷ്‌കാരം, അന്വേഷണത്തിന് നീക്കം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist