കോട്ടയം: പുതുപ്പള്ളി വെട്ടത്തുകവലക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പുതുപ്പള്ളി റോഡിൽ വെട്ടത്തുകവല നാരകത്തോടിന് തിരിയുന്ന ജംക്ഷന് സമീപം പുതുപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടരാണ് ഇലക്ടിക് പോസ്റ്റിൽ ഇടിച്ചു തകർന്ന് സമീപത്തെ പലചരക്ക് കടയിലേക്ക് ഇടിച്ച് കയറിയത്.
കടയിലെ സ്ത്രീ ബഹളം കൂട്ടിയപ്പോൾ ഓടി കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










Manna Matrimony.Com
Thalikettu.Com






