കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽ ഈ മാസം അവസാനം മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ പേപ്പർ വഴി പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യം ആരോഗ്യ മന്ത്രാലയം നിരാകരിച്ചു.
കൊറോണ വൈറസ് പ്രതിരോധ വാക്സിൻ ലഭ്യമാകുന്നതു വരെ എല്ലാ വിദ്യാലയങ്ങളിലെയും എഴുത്ത് പരീക്ഷകൾ ഓൺ ലൈൻ സംവിധാനം വഴി തുടരണമെന്ന് അദ്ദേഹം വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ മുസ്തഫ അൽ റദ യാണു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യം നിരസിച്ച് കൊണ്ട് മറുപടി നൽകിയത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അതിന്റെ പ്രത്യാഘാതങ്ങളും അപകടസാധ്യതകളും കുറയ്ക്കുന്നതിന് എല്ലാ മേഖലകളിൽ നിന്നും യോജിച്ചുള്ള സഹകരണം ആവശ്യമാണു. രാജ്യത്തെ ആരോഗ്യ സ്ഥിതി സുഥിരപ്പെടുന്നത് വരെയും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുന്നത് വരെയും മുഴുവൻ വിദ്യാലയങ്ങളിലെയും എഴുത്ത് പരീക്ഷകൾ ഓൺ ലൈൻ സംവിധാനം വഴി തുടരണമെന്നും ആരോഗ്യ മന്ത്രാലയം കത്തിൽ സൂചിപ്പിച്ചു.