പെനാല്‍ട്ടി നഷ്ടമാക്കിയ മെസ്സിയും അവസരങ്ങളെ ലക്ഷ്യത്തിലെത്തിക്കാനാകാത്ത അര്‍ജന്റീനയും ആദ്യമൊന്ന് വിറച്ചെങ്കിലും വീരോചിതമായ കംബാക്കിലൂടെ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ഈജിപ്തിനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്നുഗോളിന്. മത്സരത്തിന്റെ 79 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.
യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിലാണ് ഈജിപ്ത് മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആദ്യ മറുപടി. ക്രിസ്ത്യൻ റൊമേരോയാണ് ആദ്യ ഗോൾ നേടിയത്. 83-ാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു.
കളിതീരാൻ മിനിറ്റുകൾക് മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ യോഗ്യതയും നേടി.










Manna Matrimony.Com
Thalikettu.Com






