കോട്ടയം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം. വിൻസെന്റ്. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ജനത്തിന് അറിയാം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് പദ്ധതിയുടെ ഉദ്ഘാടനമെന്നും വിൻസെന്റ് കുറ്റപ്പെടുത്തി.
റെയിൽ, റോഡ് സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിക്കുന്നത്










Manna Matrimony.Com
Thalikettu.Com







