മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സിറാജുദ്ദീനെതിരെ വെളിപ്പെടുത്തലുമായി സുഹൃത്ത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ എന്ന് സുഹൃത്ത് നൗഷാദ് അഹ്സാനി പറഞ്ഞു.
അസ്മയുടെ മുമ്പുള്ള പ്രസവങ്ങൾ വീട്ടിൽ വച്ച് തന്നെയായിരുന്നു. വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
എന്നാൽ വീട്ടിൽ വച്ച് പ്രസവിക്കാനുള്ള ആത്മവിശ്വാസം ദമ്പതികൾക്ക് ഉണ്ടായിരുന്നു. ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീൻ പറഞ്ഞിരുന്നതെന്നും നൗഷാദ് പറഞ്ഞു










Manna Matrimony.Com
Thalikettu.Com







