തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തിലെ കൂടിയ വിജയശതമാനത്തില്‍ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. യുഡിഎഫിന്റെ കാലത്ത് വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലകുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക തുടങ്ങിയവയായിരുന്നു സൈബര്‍ പോരാളികളുടെ സ്ഥിരം പണിയെന്ന് അബ്ദുറബ്ബ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്…
SSLC വിജയശതമാനം 99.47
ഗോപാലേട്ടൻ്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ്
മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും
SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ല, വിദ്യാർത്ഥികളെ,
നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.










Manna Matrimony.Com
Thalikettu.Com





