തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. വീടിന് നൂറ് മീറ്റര്‍ ദൂരെ വച്ചാണ് ആംബുലന്‍സ് തടഞ്ഞത്.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്‌കരിക്കാനാവില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി. നാട്ടുകാരുമായി സമവായചര്‍ച്ചകള്‍ നടത്തുന്നുണ്ട്.










Manna Matrimony.Com
Thalikettu.Com






