തിരുവനന്തപുരം: ഹൈക്കോടതിയിലെ ഹൈലെവല്‍ ഐ.ടി ടീമിനെ നിയമിച്ചതിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ എം.ശിവശങ്കറിന്റെ ഇടപെടല്‍. ശിവശങ്കര്‍ പങ്കെടുത്ത യോഗത്തിലാണ് ഹൈക്കോടതിയിലെ ഹൈലെവല്‍ ഐ.ടി. ടീമിലേക്ക് അഞ്ചുപേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം.
അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്.
സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ടാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചതെന്ന വിവരങ്ങള്‍ പുറത്തുവന്നത് നേരത്തെ വന്‍ വിവാദമായിരുന്നു.










Manna Matrimony.Com
Thalikettu.Com






