തിരുവനന്തപുരം: വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന പൊലീസ് നിയമഭേദഗതി തിരുത്താൻ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമഭേദഗതിക്കെതിരായ വിമർശനങ്ങൾ അവൈലബിൾ സെക്രട്ടേറിയറ്റിൽ ചർച്ചയായി. വരുത്തുന്ന ഭേദഗതികൾ മുഖ്യമന്ത്രി നേതൃത്വത്തോട് വിശദീകരിച്ചു. പുതിയ വിജ്ഞാപനമിറക്കാനാണ് സർക്കാർ നീക്കം. നിയമഭേദഗതിയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി തന്നെ പാര്‍ട്ടി കേന്ദ്ര നേതൃതം നിയമഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പരമ്പരാഗത നിലപാടുകള്‍ക്കെതിരാണ് പുതിയ ഭേദഗതി എന്നതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സമാനമായ നിയമം നടപ്പാക്കുന്നതെന്നത് തിരിച്ചടിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രാവിലെ ഡല്‍ഹിയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്ക്കെടുത്തെന്നും വിശദീകരണം നൽകി. സിപിഎം നിലപാട് പാര്‍ലമെന്റില്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി എകെജി സെന്ററിലെത്തി വിഷയം ചര്‍ച്ച ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തു. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ത്ത വകുപ്പിലുള്ളത്.
എന്നാൽ, പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നു. സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമെന്നും വിമർശനമുണ്ടായി. അപകീർത്തിപ്പെടുത്തൽ, അപമാനിക്കല്‍ തുടങ്ങിയവ വ്യക്തി കേന്ദ്രീകൃതമായ വിലയിരുത്തലാണെന്നിരിക്കേ വാറൻറ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
സമൂഹമാധ്യമങ്ങൾക്കു പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ബാധകമായതിനാൽ മാധ്യമ സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാണെന്ന് അഭിപ്രായമുയർന്നു. ആരെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു തോന്നിയാല്പോലും പൊലീസിന് കേസെടുക്കാൻ കഴിയുമായിരുന്നു. മുൻപു റദ്ദാക്കിയ ഐടി ആക്ട് 66എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലെ അവ്യക്തത ഇതിലും തുടരുന്നതായും വിമർശനമുണ്ടായി. വിമർശനം ഉയർന്ന സാഹചര്യത്തിൽ, പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
വ്യക്തികളെ അധിക്ഷേപിക്കുകയോ, അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ നിലവിലുള്ള നിയമം മുഖേന പൊലീസിന് നടപടിയെടുക്കുവാൻ സാധിക്കും. ഇതിനായി ഇന്ത്യൻ പീനൽ കോഡിൽ നിയമം ഇപ്പോഴും നിലവിലുണ്ട്. ആളെ അറസ്റ്റ് ചെയ്യാൻ വാറന്റ് വേണമെന്ന് നിർബന്ധമാണ്. എന്നാൽ പുതിയ നിയമമനുസരിച്ച് അറസ്റ്റ് വാറന്റില്ലാതെയും പൊലീസിന് നടപടി സ്വീകരിക്കാം.
എന്നാൽ അധിക്ഷേപത്തിന് പേരിൽ വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന പോലീസിന്റെ അധികാരമാണ് യെച്ചൂരിയുടെ ഇടപെടലോടെ ഇല്ലാതായത്










Manna Matrimony.Com
Thalikettu.Com






