കൊച്ചി: രാത്രി വൈകിയും ഫോണിൽ സംസാരിക്കുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെത്തുടർന്ന് വീടുവിട്ട യുവാവ് ജീവനൊടുക്കി. പെരുവ സ്വദേശി ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒഇഎൻ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരനാണ് ലിഖിൽ. പുലർച്ചെ രണ്ട് മണിയായിട്ടും മകൻ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ശബ്ദം കേട്ട് ലിഖിലിന്റെ മുറിയിലെത്തിയ പിതാവ് ജോസഫ് ഫോൺ പിടിച്ചുവാങ്ങി.
ഇതേതുടർന്നാണ് ലിഖിൽ വീട്ടുകാരുമായി വഴക്കിട്ടത്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവിനെ രാവിലെ അഞ്ചുമണിയോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com






