പത്തനംതിട്ട: ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആന്‍റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു.
ശനിയാഴ്‍ച്ചയാണ് ആറന്മുളയിൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴി വാഹനം നിർത്തിയിട്ട് ഡ്രൈവര്‍ പീഡിപ്പിച്ചത്.
അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്‍റെ ആംബുലൻസ്. പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിർദേശം.










Manna Matrimony.Com
Thalikettu.Com






