ഏറ്റുമാനൂർ: ബാബു ചാഴികാടൻ പൊതുപ്രവർത്തകർക്ക് പ്രത്യേകിച്ച് യുവജന സംഘടനാ പ്രവർത്തകർക്ക് എന്നും മാതൃകയാക്കാവുന്ന ഉജ്വല വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക പറഞ്ഞു.
കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ബാബു ചാഴികാടന്റെ ഇരുപത്തി ഒൻപതാം ചരമ വാർഷികത്തിൽ കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണം യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഉയർത്തിയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ മുറുകെ പിടിച്ചു അതിന്റെ നേതാവിനോടുള്ള കുറും വിശ്വസ്തതയും അവസാന കാലം വരെ പുലർത്തിയ ആളായിരുന്നു ബാബു ചാഴികാടൻ. സമകാലിക രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകർ തങ്ങളെ വളർത്തി വലുതാക്കി കൊണ്ട് വന്ന പ്രസ്ഥാനത്തെയും നേതാക്കളെയും അധികാര സ്ഥാനങ്ങൾക്കുവേണ്ടി തള്ളി പറയുന്ന സാഹചര്യത്തിൽ ബാബു ചാഴികാടനെപോലെ ഉള്ള നേതാക്കന്മാരുടെ പ്രസക്തി വർധിച്ചു വരുകയാണ്.
ബിജു കുന്നേപ്പറമ്പൻ, അഡ്വ. സുമേഷ് ആൻഡ്രുസ്, രാജേഷ് വാളിപ്ലാക്കൽ, സിറിയക് ചാഴികാടൻ, ജോജി കുറത്തിയാടൻ,ഷൈൻ ജോസഫ്, അഖിൽ ഉള്ളംപള്ളി, ഷിജോ ഗോപാലൻ, കുര്യൻ വട്ടമല എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിനു ശേഷം നേതാക്കൾ വാരി മുട്ടത്തെ ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി