ആലപ്പുഴ: തന്റെ പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്. പ്രചാരണ പോസ്റ്ററുകള്‍ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് പലരും തന്നിട്ടുണ്ടെന്ന് സുധാകരന് പറഞ്ഞു.
പോസ്റ്ററുകളില്‍ ചെളിവാരിയെറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ലെന്ന് സുധാകരന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ലെന്നും അതെല്ലാം തനിക്ക് വോട്ടായി മാറുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയല്‍വരമ്പുകളിലൂടെ ഞാന്‍ നടന്നിട്ടുണ്ട്. ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ല. ഇന്ത്യാ മുന്നണിയില്‍ എല്‍ഡിഎഫ് അംഗമാണ്. അതുകൊണ്ടാണ് തമിഴ്നാട്ടില്‍ എംഎല്‍എമാരെയും എംപിമാരെയും കിട്ടിയത്. ഒരു മുന്നണിയിലും ഇല്ലാത്ത എനിക്ക് മതേതര ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്തുണ നല്കി. ഞാന്‍ അത് സ്വീകരിച്ചതില്‍ എന്താണ് തെറ്റ്’, ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കണ്ണ് തുറന്നാണ് ഇരിക്കുന്നതെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുന്നുവെന്നും ജി സുധാകരന് പറഞ്ഞു. ആര് വോട്ട് ചെയ്യാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്നും ബിജെപി നേതാക്കളോട് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ചെങ്ങന്നൂരില്‍ മാത്രമാണെന്നും ജി സുധാകരന് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






