തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപി ചിഹ്നമുള്ള സീല്‍ പ്രത്യക്ഷപ്പെട്ടതിൽ ബിജെപി നിയമനടപടിക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം. സര്‍ക്കുലറില്‍ സീല്‍ പതിഞ്ഞത് വിവാദമുണ്ടാക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിന്റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ നീക്കം മനപൂര്‍വ്വമാണെന്നും ബിജെപി ആരോപിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. സംഭവം കനത്ത വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റിപ്പോർട്ടർ ടിവിയായിരുന്നു വാർത്ത പുറത്തുവിട്ടത്.
2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. അതേസമയം സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും കത്തില്‍ സീല്‍ പതിച്ചത് ശ്രദ്ധിച്ചില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.










Manna Matrimony.Com
Thalikettu.Com






