തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ശിവകാശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പരിസരത്ത് നിന്നും ആത്മഹത്യാകുറിപ്പൊന്നും പൊലീസ് ഇതുവരേയും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച്ചയില്‍ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളും ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്ന് കേസുകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് എന്നത് ആശങ്കാവഹമാണ്.
കൂടല്ലൂര്‍ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ശിവകാശിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്ലൂരിലെ സംഭവത്തില്‍ കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ തനിക്ക് മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം ഐഎഎസ് വിജയിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആത്മഹത്യാ ചിന്തകള്‍ ഒഴിവാക്കണമെന്ന് പെണ്‍കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളെ ഒരിക്കലും ആത്മഹത്യാ ചിന്തയിലേക്ക് തള്ളി വിടരുതെന്നും സ്റ്റാലിന്‍ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







