പാലക്കാട് അയല്‍ വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചതിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയായിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണ്.