കൊല്ലം: അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അന്‍സാരി- ഫാത്തിമ ദമ്പതികളുടെ മകന് ഫര്‍ഹാനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കിട്ടിയത്.
ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ ഒരു മണിയോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.
പിന്നീട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ തിരച്ചില്‍ പുനരാരംഭിച്ചു. ഇതിനിടയിലാണ് ഇന്നു രാവിലെ 7.30 ഓടെ കുട്ടിയെ കണ്ടെത്തിയത്.