ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 26 മൃതദേഹം കണ്ടെടുത്തു. അപകടത്തില്‍ പേരുക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.
മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലാണ് സംഭവം.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. സംഭവത്തേക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






