പഞ്ചാബി ഗായകന് സിദ്ദു മൂസവാലയുടെ ശരീരത്തില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തുളഞ്ഞ് കയറിയത് 17 വെടിയുണ്ടകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് 15 മിനിറ്റിനുള്ളില്‍ സിദ്ദുവിന്റെ ജീവന് നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തിന്റെ വലത് വശത്താണ് വെടിയുണ്ടകളധികവുമേറ്റത്. കിഡ്നി, കരള്‍, ശ്വാസകോശം, നട്ടെല്ല് തുടങ്ങിയവയിലെല്ലാം വെടിയുണ്ടകള്‍ തറച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വസ്ത്രം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സുരക്ഷ പിന്‍വലിച്ചതിന്റെ പിറ്റേ ദിവസമാണ് ഗ്രാമത്തിലേക്ക് മടങ്ങും വഴി സിദ്ദുമൂസെവാലെയെ അജ്ഞാതര്‍ വെടിയുതിര്‍ത്ത് കൊന്നത്. കാനഡ കേന്ദ്രമായ ഗുണ്ടാസംഘാംഗമായ ഗോള്‍ഡി ബ്രാര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.










Manna Matrimony.Com
Thalikettu.Com






