സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. 24 ഇടത്ത് എല്‍ഡിഎഫ് മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ് 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. BJP ജയിച്ച പലയിടത്തും UDF മൂന്നാം സ്ഥാനത്തേക്ക് പോയി. 20 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫ് 24 ലേക്ക് ഉയര്‍ന്നു. 16 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 4 വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. ബിജെപിക്ക് ഉണ്ടായിരുന്ന 6 വാര്‍ഡുകള്‍ നിലനിര്‍ത്തി. ആകെ 9 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇതില്‍ 7 എണ്ണം യുഡിഎഫില്‍ നിന്നും രണ്ടെണ്ണം ബിജെപിയില്‍ നിന്നുമാണ്. 3 എല്‍ഡിഎഫ് വാര്‍ഡുകളില്‍ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും ജയിച്ചു.
കണ്ണൂര്‍:
കണ്ണൂരില്‍ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ വാര്‍ഡുകള്‍ നിലനിര്‍ത്തി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി (അഞ്ച്) എന്നീ വാര്‍ഡുകളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രമണി 37 വോട്ടിനാണ് ജയിച്ചത്. ഇതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.
ആകെ 15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തിലെ കക്ഷി നില എല്‍ഡിഎഫ്-6 -യു.ഡി.എഫ്-5, എസ്.ഡി.പി.ഐ-4 എന്നിങ്ങനെയായിരുന്നു. എന്നാല്‍ രാജാമണി രാജി വെച്ചതോടെ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. 91 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്നും പിപി ബിന്ദു, ബിജെപി സ്ഥാനാര്‍ത്ഥി സി രൂപ എന്നിവരാണ് മറ്റ് സ്ഥാനര്‍ത്ഥികള്‍. പയ്യന്നൂര്‍ നഗരസഭ ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ആകെ 1118 വോട്ട് പോള്‍ ചെയ്തതില്‍ 930 വോട്ട് എല്‍ഡിഎഫ് നേടി. മാങ്ങാട്ടിടം പഞ്ചായത്ത് നിര്‍വ്വേലി വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഷിജു ഒറോക്കണ്ടിയാണ് വിജയിച്ചത്. 19 വോട്ടിനാണ് വിജയം. കുറുമാത്തൂര്‍ പഞ്ചായത്തില്‍ പുല്ലാഞ്ഞിയോട് വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി രമ്യയാണ് വിജയിച്ചത്. 645 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
കണ്ണൂര്‍ കോര്പ്പറേഷന് കീഴില്‍ കക്കാട് ഡിവിഷന് യു ഡി എഫ് നിലനിര്‍ത്തി. ലീഗ് സ്ഥാനാര്‍ത്ഥി പി കൗലത്ത് വിജയിച്ചു. കക്കാട് 69.83 ശതമാനം, മുതിയലം 96.05 ശതമാനം, പുല്ലാഞ്ഞിയോട് 82.86 ശതമാനം, തെക്കേ കുന്നുംപുറം 87.12 ശതമാനം, നീര്‍വേലി 84.44 ശതമാനം എന്നിങ്ങനെയാണ് വോട്ടെടുപ്പിലെ പോളിങ് ശതമാനം
കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
മലപ്പുറം:
ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിടത്ത് യുഡിഎഫിന് ജയം. ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വള്ളിക്കുന്ന് എല്‍ഡിഎഫ് യുഡിഎഫ് വാര്‍ഡില്‍ ജയിച്ചു കയറി. എവിടെയും ഭരണമാറ്റം ഇല്ല.
ആലംകോട് പഞ്ചായത്ത്ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി പൂക്കൈപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെസി ജയന്തിയെ 215 വോട്ടിനാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിന് സീറ്റ് നഷ്ടം ആയെങ്കിലും ഭരണമാറ്റം ഉണ്ടാകില്ല. നിലവില്‍ എല്‍ഡിഎഫിന് 10 സീറ്റും യുഡിഎഫിന് 09 സീറ്റും ആണ് ഉള്ളത്
കണ്ണമംഗലം പഞ്ചായത്തിലെ 19 ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 279 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സി.കെ. അഹമ്മദാണ് വിജയിച്ചത്. എല്‍ഡിഎഫിലെ കെ.ടി. ജുനൈദിനെ ആണ് തോല്‍പ്പിച്ചത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒന്‍പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പില്‍ 280 വോട്ടിന്റെ ഭൂരിപക്ഷതിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം രാധാകൃഷ്ണന് ജയിച്ചത്.എല്‍.ഡി. എഫ് സ്ഥാനാര്‍ഥി ക്ക് 808 വോട്ട് ലഭിച്ചു.യു.ഡി. എഫ് സ്ഥാനാര്‍ഥി മേലയില്‍ വിജയന് 528 വോട്ടും ബി.ജെ.പ്പി സ്ഥാനാര്‍ഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു. ഇവിടത്തെ കക്ഷി നില ഇപ്പോള്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 8
പാലക്കാട്:
ജില്ലയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കൂടല്ലുര്‍ ബിജെപിയില്‍ നിന്ന് സിപിഐഎമ്മിന്റെ കെ മണികണ്ഠന് തിരിച്ചുപിടിച്ചു.
ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ് കോട്ടക്കുന്നില്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐഎമ്മിന്റെ ബിജീഷ് കണ്ണന് വിജയിച്ചത്.കോട്ടക്കുന്നില്‍ ആകെ 793 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ ബിജീഷ് കണ്ണന് 587 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 168 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ടുമാണ് നേടിയത്.
കൂടല്ലൂര്‍ വാര്‍ഡില്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 114 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അതില്‍ കെ മണികണ്ഠന് 559 വോട്ടും ബിജെപിക്ക് 494 വോട്ടും യുഡിഎഫിന് 61 വോട്ടുമാണ് നേടിയത്. ഇതോടെ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു.
തൃശൂര്‍:
തൃശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരെണ്ണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. തൃക്കൂര് ആലേങ്ങാട് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ തോമസ് 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി. കുഴൂര്‍ നാലാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി സേതുമോന്‍ ചിറ്റേത്ത് സീറ്റ് നിലനിര്‍ത്തി.
വടക്കാഞ്ചേരി നഗരസഭ ഒന്നാംകല്ല് വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. മല്ലിക സുരേഷ് 27 വോട്ടിന് വിജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനും മുരിയാട് 13ാം വാര്‍ഡും ഇടതുപക്ഷം നിലനിര്‍ത്തി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
എറണാകുളം:
എറണാകുളം സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന് ആണ് വിജയിച്ചത്. യുഡിഎഫിന്റെ അനിത വാര്യരെ 75 വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപി സീറ്റ് നിലനിര്‍ത്തിയത്. സിപിഐയുടെ സ്ഥാനാര്‍ത്ഥി അശ്വതിക്ക് 328 വോട്ടാണ് ലഭിച്ചത്. ബിജെപി അംഗം മിനി ആര് മേനോന് അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
നെടുമ്പാശേരി 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് ആറാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ കെ ഹുസൈന് 25 വോട്ടിന് വിജയിച്ചു.
കൊച്ചി കോര്‍പ്പറേഷനിലെ 62 ആം ഡിവിഷനില്‍ ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോന് 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ കൗണ്‍സിലര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
വാരപെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫും നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈന് 25 വോട്ടുകള്‍ക്ക് വിജയിച്ചു.
എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗണ്‍സിലര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഫിന്റേത് മികച്ച വിജയമാണ്. ഇത്തവണ ട്വന്റി ട്വന്റി രണ്ടാമതെത്തിയപ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
ഇടുക്കി:
ഇടുക്കി ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. .ഇടുക്കി അയ്യപ്പന് കോവില്‍ ഗ്രാമപഞ്ചായത്ത് ചേമ്പളം വാര്‍ഡ്എല്‍ ഡി എഫ് നില നിര്‍ത്തി. സിപിഐയിലെ ഷൈമോള്‍ രാജന് 78 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന് 388 വോട്ടുകളും യുഡിഎഫിന് 310 വോട്ടുകളും ബിജെപിക്ക് 62 വോട്ടുകളും കിട്ടി. കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 11-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന് 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന വെള്ളാന്താനം വാര്‍ഡ് എല്‍ഡിഎഫിലെ ജിന്‍സി സാജന് 231 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തു. മൂന്ന് ഫലങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ഭരണത്തെ സ്വാധീനിക്കുന്നതല്ല.
കോട്ടയം:
കോട്ടയം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 35 ആം വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ബിജെപിയിലെ സുരേഷ് ആര് നായര്‍ 83 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 35 അംഗ മുനിസിപ്പാലിറ്റിയില്‍ രണ്ടു സ്വതന്ത്രരുള്‍പ്പെടെ 15 പേരുടെ പിന്തുണയോടെ യുഡിഎഫാണ് ഭരിക്കുന്നത്. ബിജെപിക്ക് ഏഴ് സീറ്റുകളുണ്ട്.
ആലപ്പുഴ:
ആലപ്പുഴ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിലും യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ എം വി സുനില്‍ കുമാര്‍ 134 വോട്ടുകള്‍ക്ക് വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട് ഡിവിഷനില്‍ എല്‍ഡിഎഫിലെ കെവി അഭിലാഷ് 634 വോട്ടിന് വിജയിച്ചു. രണ്ടിടത്തും ഇടത് മുന്നണിയാണ് ഭരണത്തിലുള്ളത്.
പത്തനംതിട്ട:
പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരു സീറ്റില്‍ യുഡിഎഫും ജയിച്ചു. റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ വൃന്ദാവനം വാര്‍ഡില്‍ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 297 വോട്ടുകള്‍ വീതം കിട്ടി. നറുക്കെടുപ്പില്‍ സിപിഐയിലെ റോബിന് എബ്രഹാം ജയിച്ചു. കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി
കൊല്ലം:
കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറില്‍ അഞ്ചും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും രണ്ടും, ബിജെപിയില്‍നിന്ന് ഒന്നും വാര്‍ഡുകള്‍ പിടിച്ചെടുത്തുയുഡിഎഫ് എല്‍ഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. വെളിയം ഗ്രാമപഞ്ചായത്തിലെ കളപില വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിസ സുരേഷ് 319 വോട്ടുകള്‍ക്ക് വിജയിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാമ്പഴത്തറ സലിം 245 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി മെമ്പര്‍ ആയിരുന്ന മാമ്പഴത്തറ സലിം രാജിവച്ച് സിപിഐ എമ്മില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്
വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വട്ടപ്പാറ നിസാര്‍. ഇതോടെ പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാകും. ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന ഈസ്റ്റ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടത് സ്ഥാനാര്‍ഥി വി ആര് മനുരാജ് 369 വോട്ടിന് വിജയിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു എടുത്തു. ഇതോടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് കക്ഷിനില തുല്യമായി
പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു മോള് 365 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തിരുവനന്തപുരം:
തിരുവനന്തപുരത്ത് നാല് പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചു.