യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. അല്പസമയം മുന്‍പായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്.
2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റാണ് ഇദ്ദേഹം. രാജ്യത്തിന്റെ ആദ്യ പ്രസിഡന്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മരണത്തിനു പിന്നാലെയാണ് മകന് ഖലീഫ ബിന്‍ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.