തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ‘കഴിഞ്ഞ തവണ വിജയിക്കാന്‍ വേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ വേണ്ട പോലെ ഉപയോഗിക്കാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. സ്ഥാനാര്‍ഥി വന്നത് ആ മാറ്റത്തിന്റെ ഭാഗമാണെന്നും ഇ.പി ജയരാജന് പറഞ്ഞു.
‘അന്ന് ആ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ഞങ്ങള്‍ ജയിച്ചു വരുമായിരുന്നു. ആ വീഴ്ച ഇനി സംഭവിക്കരുത്. ആ ജാഗ്രത ഇപ്പോള്‍ പാര്‍ട്ടിക്കകത്തുണ്ട്. ഇത്തവണ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജയിക്കാന്‍ വേണ്ടത് ജനപിന്തുണയാണ്. അത് ആര്‍ജ്ജിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് വിശദമായി ചിന്തിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.