ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കൊടിമരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സി.പി.ഐ-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവതില്‍ പൊലീസുകാരടക്കം 25 ഓളം പേര്‍ക്ക് പരുക്കേറ്റു.
ബുധനാഴ്ച വൈകിട്ട് 4-30 ഓടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോണ്‍ഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവര്‍ത്തകര്‍ മൂന്ന് മീറ്റര്‍ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇതു സംബസിച്ച് നേതാക്കള്‍ ചെങ്ങന്നൂര്‍ ആര്.ഡി.ഒ ക്ക് പരാതിയും നല്‍കിയിരുന്നു.
ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊടിമരം സംരക്ഷിക്കാന്‍ സി.പി.ഐ പ്രവര്‍ത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം നീക്കം ചെയ്യാന്‍ ശ്രമിച്ചത് സംഘര് മുണ്ടാക്കി. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീരേണ്ടി വന്നു.
തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആര്.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. ഇതിനിടെ പൊലീസുകാര്‍ക്കും തലക്ക് പരുക്കേറ്റതോടെ കൊടിമരത്തിന് സമീപമുണ്ടായിരുന്ന രണ്ടു വനിത പൊലീസുകാരെയടക്കം തള്ളിമാറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം പിഴുതിട്ടു.