രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതല്‍ പ്രതിരോധം നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമാന ആവശ്യം ഉന്നയിച്ച് കോവീഷീല്‍ഡ് നിര്‍മാതാക്കള്‍ ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശവുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. എന്നാല്‍ ഇത് ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരില്‍ നടത്തിയ പഠനം ഉന്നയിച്ചാണ് വിദഗ്ധര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ പ്രതിരോധം ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സമാന ആവശ്യം ഉന്നയിച്ച് വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ജനുവരി പത്തിനാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചത്. സംസ്ഥാനങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശം