വിദേശ സഞ്ചാരികള്‍ക്ക് ഇളവുമായി തായ്ലാന്ഡ്. രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് ആര്.ടി.പി.സി.ആര് ഫലം വേണ്ട എന്നതിന് സെന്റര്‍ ഫോര്‍ കൊവിഡ്-19 സി റ്റ്വേഷന്‍ അഡ്മിനിസ്ട്രേഷന് അംഗീകാരം നല്കി.
2022 മെയ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് തായ്ലാന്ഡ് അതോറിറ്റി ഓഫ് ടൂറിസം അറിയിച്ചു. വാക്സിന് എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേക മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
പൂര്‍ണമായും വാക്സിന് എടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍, യാത്രയുടെ മുമ്പ് എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഫലം നല്‍കുകയോ വിമാനമിറങ്ങി പരിശോധനയ്ക്ക് വിധേയരാകുകയോ വേണ്ടതില്ല.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രേഖ എന്നിവ https://tp.consular.go.th/ എന്ന വെബ്സൈറ്റില്‍ സമര്‍പ്പിച്ച് തായ്ലാന്ഡ് പാസ് കരസ്ഥമാക്കണം.
10,000 ഡോളര്‍ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് വേണ്ടത്. നേരത്തെയിത് 20,000 ഡോളര്‍ ആയിരുന്നു. തായ്ലന്ഡില് എത്തിക്കഴിഞ്ഞാല്‍ ഉടനടി പ്രവേശനം അനുവദിക്കും. രാജ്യത്തിലെവിടെയും പോകാന്‍ സ്വാതന്ത്ര്യമുണ്ടാകും. നേരത്തെ ചില പ്രവിശ്യകളില്‍ മാത്രമാണ് സഞ്ചരിക്കാന്‍ അനുമതിയുണ്ടായിരുന്നത്.
വാക്സിന് എടുക്കാത്ത യാത്രക്കാര്‍ക്കുള്ള പ്രവേശന നിയമങ്ങള്‍:
കൊവിഡ് വാക്സിന് എടുക്കാത്ത അന്തര്‍ദേശീയ യാത്രക്കാര്‍, യാത്രയുടെ മുമ്പ് എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഫലം നല്‍കുകയോ വിമാനമിറങ്ങി പരിശോധനയ്ക്ക് വിധേയരാകുകയോ വേണ്ടതില്ല. അവര്‍ അഞ്ച് ദിവസത്തെ ഹോട്ടല്‍ ബുക്കിങ്ങി?ന്റെ രേഖയും 10,000 ഡോളര്‍ കവറേജുള്ള ഇന്‍ഷുറന്‍സ് പോളിസിയും നല്കി തായ്ലാന്ഡ് പാസിന് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തായ്ലന്ഡില് എത്തിക്കഴിഞ്ഞാല്‍ അഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയണം. അഞ്ചാം ദിവസം ആര്.ടി.പി.സി.ആര് ടെസ്റ്റിന് വിധേയരാകണം.