കേരളത്തില്‍ കോവിഡ് ഡോസ് കരുതല്‍ ഡോസ് വിതരണം നാളെ മുതല്‍. കോവിഡ് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പിന് ഇന്ന് മുതല്‍ ബുക്കിംഗ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍ നല്‍കും. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി.
കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും വാക്സിനെടുക്കാം. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ഇന്നലെയും രോഗബാധിതരുടെ എണ്ണം 5000 ന് മുകളില്‍ തന്നെയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷം ടി.പി.ആര്‍ പത്തിലേക്ക് അടുക്കുന്നതും ആശങ്കയുണ്ടാക്കുന്നു.
ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. 23 പേര്‍ക്ക് കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി കാണുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത്ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 328 ആയി.










Manna Matrimony.Com
Thalikettu.Com







