കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ കോട്ടയം നഗരത്തിൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. തിരുവല്ലയില്‍ സമരാനുകൂലികള്‍ ബാങ്കുകള്‍ അടപ്പിച്ചു.
കോട്ടയത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം സി പി എം ജില്ലാ സെക്രട്ടറി സഖാവ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു. സഖാവ് വി എൻ വാസവൻ പ്രസംഗിച്ചു . കോട്ടയം പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ആയിരുന്നു പൊതു സമ്മേളനം.
രാവിലെ പത്തുമണിയോടെ സിഐടിയു പ്രവര്‍ത്തകര്‍ എത്തി തിരുവല്ലയിലെ ഫെഡറല്‍ ബാങ്ക്, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ശാഖകള്‍ അടപ്പിക്കുകയായിരുന്നു. ജോലിക്കായി പതിവ് പോലെ തന്നെ ജീവനക്കാര്‍ രാവിലെ എത്തിയിരുന്നെങ്കിലും പത്തുമണിയോടെ പത്തോളം വരുന്ന സമരക്കാര്‍ എത്തി ജീവനക്കാരെ ഉള്ളിലാക്കി തന്നെ ഷട്ടര്‍ താഴ്ത്തി. ഇതോടെ പുറത്തേക്ക് വന്ന ജീവനക്കാര്‍ പുറത്തേക്ക് വരികയും പിന്നീട് അടയ്ക്കുകയും ചെയ്തു.
നഗരത്തില്‍ രാവിലെ സിഐടിയു പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനത്ത് മിക്കയിടത്തും സമരാനുകൂലികള്‍ ഹര്‍ത്താലിനെതിരേ രംഗത്ത വന്നെങ്കിലൂം പണിമുടക്കിനെ ശക്തമായി വിമര്‍ശിച്ച ടെക്‌നോ പാര്‍ക്കില്‍ ജീവനക്കാര്‍ക്ക് സാധാരണ രീതിയില്‍ എത്താനായി. ജോലിക്കെത്താന്‍ കമ്പനികള്‍ കോണ്‍വോയി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ മിക്ക ജീവനക്കാര്‍ക്കും സുഗമമായി എത്താനായി. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചും എത്താനുള്ള ബുദ്ധിമുട്ട് കാരണം പറഞ്ഞവരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. അതേസമയം ചില വാഹനങ്ങള്‍ സിഐടിയു ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തടയുകയും തിരിച്ചുവിടുകയും ചെയ്തു. ഇന്നലെ തന്നെ ടെക്‌നോപാര്‍ക്കില്‍ നിന്നും സമരത്തിനെതിരേ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.
തൃശൂര്‍ കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യാനെത്തിയ ആള്‍ക്കാരെ സമരക്കാര്‍ തിരിച്ചയച്ചു. ജീവനക്കാര്‍ പതിവ് പോലെ ജോലിക്ക് എത്തിയെങ്കിലും അകത്തേക്ക് കടക്കാന്‍ സമരാനുകൂലികള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് 200 ലധികം വരുന്ന ജീവനക്കാര്‍ക്ക് ഗേറ്റില്‍ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കണ്ണൂര്‍ ജില്ലയില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമാണ്. എന്നിരുന്നാലും ഇരുട്ടിയിലും ശ്രീകണ്ഠാപുരത്തും പ്രകടനത്തിനിടയില്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി.
കൊച്ചിയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തുകയും കലൂരില്‍ സമ്മേളനം നടത്തുകയും ചെയ്തു. ടൗണ്‍ ഹാളില്‍ നിന്നുമായിരുന്നു പ്രകടനം തുടങ്ങിയത്. വൈകിട്ട് അഞ്ചു മണി വരെ ഇവിടെയുണ്ടാകും. വ്യവസായ ശാലകളില്‍ ഇന്നലെ രാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍ പോകാനും മറ്റും പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. എയര്‍പോര്‍ട്ടിലേക്കും മറ്റും എത്തുന്നതിന് പോലീസ് വാഹനം ക്രമീകരിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കടകള്‍ അടഞ്ഞു കിടന്നു. ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചു. തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടില്ല. നഗരത്തില്‍ എത്തുന്നവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകനായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോലീസ് വാഹന സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. പമ്പയിലേക്കുള്ള സര്‍വീസ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്.
കോട്ടയം നഗരത്തിലെ ചിത്രങ്ങൾ കാണാം
കോട്ടയത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധം
കോട്ടയം കളക്ട്രേറ്റ് പരിസരം
കോട്ടയം എം ഡി കൊമേർഷ്യൽ സെന്റർ
കോട്ടയം മാർക്കറ്റിനുൾവശം
കോട്ടയം ചന്തക്കവല