ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുന്നത്. അദൃശ്യമായ സംഭവമല്ല നടന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രതമായി കൊലപാതകമാണ് ദീപുവിന്റേതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
ട്വന്റി ട്വന്റി പ്രസ്ഥാനം തുടങ്ങിട്ട് പത്തു വര്‍ഷം പിന്നിടുകയാണ്. ഞങ്ങള്‍ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആളുകളാണ്. ഈ പത്തു വര്‍ഷത്തിനുള്ളില്‍ ഒരു ട്വിന്റി ട്വന്റി പ്രവര്ത്തകന് മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ ആക്രമിച്ചത് സംബന്ധിച്ച് ഒരു കേസു പോലുമില്ല. പക്ഷേ നൂറു കണക്കിന് ഞങ്ങളുടെ പ്രവര്‍ത്തകരെ എന്നാല്‍ പലപ്പോഴും കൈയേറ്റം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പത്ത് മാസമായിട്ട് പുതിയ എംഎല്‍എ ശ്രീനിജിന്‍ അധികാരത്തില്‍ വന്നതിന് ശേഷം അമ്പതോളം പേര് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ട്വന്റി ട്വന്റി ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധന പ്രശ്നമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകള്‍ ഭയന്ന് പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ല. ആരെങ്കിലും ആക്രമിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു. അത്തരത്തില്‍ വലിയ ഭീകരാന്തരീക്ഷമാണ് കഴിഞ്ഞ 10 മാസമായി എംഎല്‍എ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
സ്ട്രീറ്റ് ചലഞ്ചില്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ ഒരു സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. അങ്ങനെയാണ് വീടുകളിലിരുന്ന ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുന്നത്. അദൃശ്യമായ സംഭവമല്ല നടന്നത്. ആസൂത്രതമായി കൊലപാതകമാണ് നടന്നത്.