യു കെയിൽ വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? അപകടം ഉണ്ടായാൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.. നിയമങ്ങൾ ഇങ്ങനെ..
യു കെയിൽ ഡ്രൈവിങ് സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകാത്തവരായിരിക്കും നിങ്ങളിൽ പലരും. ഇന്ത്യയിൽ വാഹനം ഓടിക്കുന്ന ലാഘവത്തോടെയായിരിക്കും മിക്കവരും ഡ്രൈവിങ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള നിങ്ങളുടെ ഡ്രൈവിങ് നിങ്ങളെ ജീവപര്യന്തം ജയിൽ ശിക്ഷയിലേക്ക് പോലും നയിച്ചേക്കാം.
യുകെയിൽ വാഹന ഓടിക്കാൻ ഡ്രൈവിങ് ലൈസൻസും, ഇൻഷുറൻസും ഉണ്ടങ്കിൽ നിങ്ങൾ സുരക്ഷിതരാണ് എന്ന മനോഭാവമാണ് മിക്കവർക്കും. എന്നാൽ അങ്ങനെയല്ല.. എന്നാൽ ഇതെല്ലാം കറക്ട് ആണെങ്കിൽ പോലും നിങ്ങളുടെ ശ്രെദ്ധക്കുറവ് മൂലം അപകടം ഉണ്ടായാൽ ജീവപര്യന്തം ജയിൽ വാസം പോലും നിങ്ങൾ അനുഭവിക്കേണ്ടി വരാം.
നിയമം അനുസരിച്ച് വഴിയാത്രക്കാരും, ഇരു ചക്ര വാഹന യാത്രക്കാരും വൾനറബിൾ വ്യക്തികൾ ആണ്. ഇവർ ഏതു സമയവും, ഏതു വഴിയിലൂടെയും നിങ്ങളുടെ വാഹനത്തിന് മുൻപിൽ ചാടാൻ സാധ്യതയുള്ളവരാണ്. അവർ നിയമം തെറ്റിച്ചാണെങ്കിലും അവരെ ശ്രെദ്ധിക്കേണ്ട ചുമതല വാഹന ഡ്രൈവർക്കാണ്. ഇത്തരത്തിലുള്ളവരെ വാഹനം തട്ടിയാൽ, പരുക്കിന്റെ സ്വഭാവം അനുസരിച്ചു നിങ്ങളെ പോലീസ് ചോദ്യം ചെയ്തു റിമാൻഡ് ചെയ്യുവാൻ സാധ്യതയുണ്ട് .
റിമാൻഡ് ചെയ്യുന്നതിന് മുൻപ് പോലീസിന്റെ ചോദ്യം ചെയ്യൽ ഉണ്ടാവും. ചോദ്യം ചെയ്യലിന് മുൻപ് നിങ്ങൾക്ക് ഒരു സോളിസിറ്ററിന്റെ സഹായം പോലീസിനോട് ആവശ്യപ്പെടാവുന്നതാണ്. ജാമ്യം ലഭിക്കുന്ന ചെറിയ കേസുകൾ ആണെങ്കിൽ ചോദ്യം ചെയ്യലിന് ശേഷം നിങ്ങളെ ഉപാധികളോടെ ജാമ്യത്തിൽ വിടുകയും പിന്നീട്ട് വിചാരണ നേരിടുകയും ചെയ്യേണ്ടി വരും.
വാഹന ഇടിച്ചിട്ട് നിർത്താതെ പോകുക, പോലീസിൽ അറിയിക്കാതെ ഇരിക്കുക എന്നതൊക്കെ നിങ്ങൾക്ക് ലഭിക്കുന്ന ജയിൽ ശിക്ഷ കഠിനമാക്കുവാൻ മാത്രമേ ഉപകരിക്കൂ..
യു കെ യിലെ കോടതികൾ
യു കെയിൽ രണ്ടു തരം കോടതികളിലാണ് വാഹനാപകടങ്ങൾ സംബന്ധിച്ചുള്ള വിചാരണ നടക്കുക. ചെറിയ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലും, വലിയ കുറ്റങ്ങൾ ക്രൗൺ കോടതിയിലും. കുറഞ്ഞ ശിക്ഷകൾ മജിസ്‌ട്രേറ്റ് കോടതിയും, കൂടിയ ശിക്ഷകൾ (14 വർഷം വരെ) ക്രൗൺ കോടതിയിലും നടക്കും.
വാഹന അപകടം നടന്ന് ആർക്കെങ്കിലും പരുക്കോ, മരണമോ ഉണ്ടായാൽ കൂടുതൽ കേസുകളിലും അത് ക്രൗൺ കോടതിയാകും പരിഗണിക്കുക. ചെറിയ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലും വിചാരണ ചെയ്യും.
സിംഗിൾ മഞ്ഞ, ഡബിൾ മഞ്ഞ വരകളിൽ ഒരു കാരണവശാലും വാഹനം നിർത്തരുത്. നിങ്ങൾ വാഹനം നിർത്തുന്നത് മൂലം കാഴ്ച മറഞ്ഞോ, അല്ലാതെയോ മറ്റു വാഹനങ്ങൾ അപകടം ഉണ്ടാക്കിയാലും അതിന്റെ കുറ്റം നിങ്ങളുടെ പേരിൽ വരുവാൻ സാധ്യതയുണ്ട് . ഇത്തരത്തിൽ ഇരട്ട മഞ്ഞ ലൈനുകളിൽ ഒരു ഡെലിവറി ഡ്രൈവർ വാഹനം നിർത്തിയത് മൂലം പുറകെ വന്ന വാഹനം ലൈൻ മാറുകയും ആ വാഹനം ഇടിച്ച് അപകടം ഉണ്ടായി ഒരാൾ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
മെയ് 14 ന് വാട്ടർബീച്ചിനടുത്തുള്ള A10 ൽ ഒരു ഡെലിവറി നടത്തുന്നതിനായി 35 കാരനായ ഡ്രൈവർ അദ്ദേഹത്തിന്റെ വാഹനം പകുതി നടപ്പാതയിലും, എന്നാൽ ബാക്കി പകുതി പ്രധാന റോഡിലും ഇടുകയും ചെയ്തു.
രാവിലെ 10.30 ഓടെ ഒരു ട്രക്ക് റോഡിലൂടെ വന്നു, ഇയാളുടെ പാർക്ക് ചെയ്തിരുന്ന ഫോക്സ്‌വാഗൺ ക്രാഫ്റ്ററിനെ മറികടക്കാൻ ട്രെക്ക് റോഡിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങിയപ്പോൾ മറ്റൊരു എതിർദിശയിൽ വന്ന ഒരു HGV യിൽ ഇടിക്കുകയും ചെയ്തു.

ഇതിൽ ഡെലിവറി ഡ്രൈവറുടെ വാഹനം അപകടം ഉണ്ടാക്കിയിട്ടില്ല. പക്ഷെ ഈ വാഹനം പാർക്ക് ചെയ്തത് മൂലം അവിടെ മറ്റൊരു വാഹനം അപകടം ഉണ്ടായതായി കോടതി നിരീക്ഷിച്ചു . അദ്ദേഹത്തിന് രണ്ടര വർഷം (30 മാസം) തടവും രണ്ട് വർഷത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് അയോഗ്യതയും വിധിച്ചു. Cambridgeshire Live എന്ന വാർത്ത പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്.
ഒറ്റ മഞ്ഞ, ഇരട്ട മഞ്ഞ വരകളിൽ വാഹനം നിർത്തുന്നത് മൂലം മറ്റു അപകടങ്ങൾ ഉണ്ടായാലും അത് നിങ്ങളുടെ പേരിൽ തന്നെ വരികയും ചെയ്യുമെന്ന് ഈ വിധി മൂലം നമുക്ക് മനസിലാക്കാം. അത് കൂടാതെ നടപ്പാതയിൽ കയറ്റി വാഹനം പാർക്ക് ചെയ്യുന്നതുമൂലം കാൽനടയാത്രക്കാർ വീഴുകയോ, അവർ റോഡിലിറങ്ങി നടന്നു മറ്റേതെങ്കിലും വാഹനം അവരെ തട്ടുകയോ ചെയ്താലും വാഹനം അശ്രദ്ധമായി പാർക്ക് ചെയ്ത നിങ്ങൾ കുറ്റക്കാരായേക്കാം .
ഡെലിവറി ഡ്രൈവർമാർക്ക് എവിടെയും വാഹനം പാർക്ക് ചെയ്യുവാൻ അനുവാദം ഉണ്ടോ ?
ഇല്ല. ഡെലിവറി ഡ്രൈവർമാർക്ക് മഞ്ഞവരയിൽ എവിടെയും വാഹനം പാർക്ക് ചെയ്യാമെന്ന ഒരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്. എന്നാൽ ഇത് തികച്ചും തെറ്റാണ്. നിങ്ങൾ വാഹനം പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാവുന്ന അപകടങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയാകുവാൻ സാധ്യതയുണ്ട്. ഇത് മൂലം ആർക്കെങ്കിലും പരുക്കോ, മരണമോ സംഭവിച്ചാൽ നിങ്ങൾ ജീവപര്യന്തം തടവ് ശിക്ഷ വരെയും അനുഭവിക്കേണ്ടി വന്നേക്കാം.
പാർക്കിങ് സാധ്യമല്ലാത്ത മഞ്ഞ വരയിൽ പാർക്ക് ചെയ്തു ലോഡിങ് ചെയ്യുവാൻ ആകെയുള്ള ഇളവ് ഹെവി ലോറി ഡ്രൈവർമാർക്ക് മാത്രമാണ്. 25 കിലോയ്ക്ക് മുകളിലുള്ള വലിയ ഭാരമുള്ള സാധനങ്ങൾ തുടർച്ചായി ലോഡിങ്ങ് അൺലോഡിങ് ചെയ്‌താൽ മാത്രമേ ഈ ഇളവുകൾ ലഭിക്കൂ. ഇത് കൂടുതലായും അനുവദിക്കുന്നത് ലോക്കൽ കൗണ്സിലുകളാണ്.
അത് പോലെ തന്നെ മറ്റൊരാളുടെ ഡ്രൈവ് വേ തടസ്സപ്പെടുത്തി പാർക്ക് ചെയ്തു, ആ വീട്ടിലേക്ക് എത്തുന്ന ആംബുലൻസ്, ഫയർ തുടങ്ങിയ സേവനം തടസ്സപെടുത്തിയാലും ശിക്ഷ ഉറപ്പാണ്.
അനുവദിച്ച സ്പീഡ് ലിമിറ്റിനേക്കാൾ കൂടുതൽ വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അത് Dangeorous ഡ്രൈവിങ്ങിൽ ഉൾപ്പെടും. ഇത് മൂലം ആർക്കെങ്കിലും പരുക്കോ, മരണമോ ഉണ്ടായാലും ജീവപര്യന്തം ജയിൽ ശിക്ഷ ലഭിച്ചേക്കാം. അനുവദിച്ച സ്പീഡ് ലിമിറ്റിനുള്ളിൽ വാഹനം ഓടിക്കാൻ ശ്രെദ്ധിക്കുക.
ഡ്രൈവിംഗ് ലൈസൻസിൽ പോയിന്റുകൾ ഉണ്ടങ്കിൽ നിങ്ങളുടെ ഡ്രൈവിംങിൻറെ ഗുഡ് ഹിസ്റ്ററി (GOOD HISTORY) നഷപ്പെടും. അപകടങ്ങൾ ഉണ്ടാവുന്ന അവസരത്തിൽ ജയിൽ ശിക്ഷയുടെ കാഠിന്യം കൂട്ടുവാൻ ഇത് കാരണമാകും. അതിനാൽ ഡ്രൈവിംഗ് ലൈസൻസിൽ പോയിന്റുകൾ കയറാതെ ഇരിക്കുവാൻ ശ്രെദ്ധിക്കുക.
ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിൽ ടച്ച് ചെയ്യാതെ ഇരിക്കുക. ഫോണിൽ ടച്ച് ചെയ്യുകയോ, കാൾ എടുക്കുകയോ ചെയ്താലും കാര്യങ്ങൾ ഡേഞ്ചറസ് ഡ്രൈവിങ്ങിലേക്ക് വഴി മാറും. അപകടം ഉണ്ടായാൽ നിങ്ങളുടെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും, ഫോണിൽ വെറുതെ ടച്ച് ചെയ്യുന്നത് പോലും നിങ്ങളുടെ ശ്രെദ്ധ തിരിഞ്ഞതായി കണക്കാക്കാം. മാപ്പിൽ പൂർണമായും ശ്രെദ്ധ കേന്ദ്രീകരിക്കാതെ റോഡ് ശ്രെദ്ധിക്കുക .
ഡേഞ്ചറസ് ഡ്രൈവിംഗ്, കെയർലെസ്സ് ഡ്രൈവിംഗ്, ഒരു നല്ല ഡ്രൈവറുടെ നിലവാരത്തിന് താഴെ തുടങ്ങിയ കാറ്റഗറികളിലാണ് ഡ്രൈവിംഗ് കുറ്റങ്ങളെ തരം തിരിച്ചിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തിയും, ഘടനയും അനുസരിച്ചാണ് ഏതു കുറ്റങ്ങൾ നിങ്ങളുടെ മേൽ ചുമത്തണം എന്ന് പോലീസ് തീരുമാനിക്കുന്നത്.
ഇത്തരത്തിൽ എന്തെങ്കിലും ഒരു പ്രശ്നത്തിൽ നിങ്ങൾ പെടുകയാണെങ്കിൽ തീർച്ചയായും ഒരു സോളിസിറ്ററിന്റെ ഉപദേശം തേടുക. പോലീസ് ചോദ്യം ചെയ്യുന്നതിന് മുൻപ് സോളിസിറ്ററിന്റെ സഹായം നിങ്ങൾക്ക് ആവശ്യപ്പെടാം. ഭാഷ അറിയില്ലെങ്കിൽ ട്രാൻസ്ലേറ്ററിന്റെ സേവനം ആവശ്യമാണെന്ന് പോലീസിനെ അറിയിക്കുക.
ഡ്രൈവിംഗ് നിയമങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും, അത് വഴി അപകടങ്ങളും, മരണങ്ങളും ഒഴിവാക്കുവാനും ഉദ്ദേശിച്ചാണ് ഈ ലേഖനം പ്രസിധീകരിച്ചിട്ടുള്ളത്. യു കെയിലെ നിയമങ്ങളുടെ കൂടുതൽ വ്യക്തതക്കായി ഏതെങ്കിലും അംഗീകൃത സോളിസിറ്ററുടെ സഹായം തേടേണ്ടതാണ്.










Manna Matrimony.Com
Thalikettu.Com






