മക്കളെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റംവരെയും വരെ പോകാൻ തയ്യാറാകുന്ന പല മാതാപിതാക്കളുടെയും കഥ നമ്മൾ കേട്ടിട്ടുണ്ട് . അതേസമയം തിരിച്ച് ഈ അവസരം മക്കൾക്ക് കിട്ടിയാൽ എന്ത് സംഭവിക്കും. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാകുമോ? അങ്ങനെ ഒരു അവസരമാണ് ഹൈദരാബാദ് കാരിയായ രാഖിയുടെ മുന്നിൽ വന്നത്. ഈ അവസരത്തിൽ 19 കാരിയുടെ ധീരമായ തീരുമാനം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കരളിന്റെ 65% ദാനം ചെയ്ത 19 കാരിയായ രാഖി ദത്തയുടെ വീരകൃത്യം വൈറലാകുന്നു സോഷ്യൽ മീഡിയയിൽ .
രാഖിയുടെ പിതാവ് മഞ്ഞപ്പിനെതിരെ ഒരുപാട് നാളായി പോരാടുകയായിരുന്നു. ചില രോഗങ്ങൾ (മലമ്പനി, ഹീമോലൈസിസ് മൂലമുണ്ടാകുന്ന രക്തക്കുറവ്), വൈറസ്, രാസപദാർത്ഥങ്ങൾ (കാർബൺ ടെട്രാക്ലോറൈഡ്, ആൽക്കഹോൾ, ക്ലോറോഫോം, ഫോസ്ഫറസ്, ഫെറസ്, സൾഫേറ്റ്) എന്നിവ മൂലം രക്തത്തിലുള്ള അരുണരക്താണുക്കൾ കൂടുതലായി നശിക്കുകയും, തത്ഫലമായി സ്വതന്ത്രമാവുന്ന ഹീമോഗ്ലോബിൻ കരളിൽ വച്ച് വിഘടിപ്പിക്കപ്പെടുകയും അതിലൊരു ഭാഗം ബിലിരുബിൻ ആയി മാറുകയും ചെയ്യുന്നു. ഇങ്ങനെ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ട ബിലിറുബിൻ പിത്തരസത്തിലൂടെ വിസർജ്ജിക്കുന്നതിന് കരളിന് കഴിയാതെ വരുന്നു.
ആവശ്യത്തിൽക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിൻ മൂത്രത്തിലൂടെ പുറത്തുകളയുന്നതിന് വൃക്കകൾക്ക് കഴിയാതിരിക്കുകയും ചെയ്താൽ, ഇത് രക്തത്തിൽ കെട്ടിക്കിടക്കുന്നതിന് ഇടയാവുകയും ചെയ്യും. രാഖിയും സഹോദരിയും ചേർന്ന് ഹൈദരാബാദിലെ AIG ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന് കരളിന്റെ 90% നഷ്ടപ്പെട്ടു, കരൾ മാറ്റിവയ്ക്കൽ അദ്ദേഹത്തിന്റെ നിലനിൽപ്പിന് നിർണായകമായിരുന്നു. അവളുടെ കരൾ അനുയോജ്യമാകുമെന്നും ഏകദേശം 3-4 മാസത്തിനുള്ളിൽ വളരുമെന്നും ഡോക്ടർമാർ പറയുന്നത് കേട്ടപ്പോൾ അവൾ കരൾ ഒരു ഭാഗം ദാനം ചെയ്യാൻ മടിക്കുകയോ രണ്ടുതവണ ചിന്തിക്കുകയോ ചെയ്തില്ല.
ഇതിനുശേഷം, രാഖിയുടെ 109 ടെസ്റ്റുകളുടെ ഒരു പരമ്പരയും അവളുടെ കരളിന്റെ 65% ദാനം ചെയ്യുന്നതിനായി 15 മണിക്കൂർ നടപടിക്രമവും നടത്തി.
അവളുടെ സുഹൃത്ത് ദേവർചിത ദാസ് തന്റെ ഫേസ്ബുക്കിൽ ഏപ്രിൽ 15 -ന് ആദ്യമായി ഈ വാർത്ത പങ്കിട്ടു. ഏപ്രിൽ 18 -ന്, രാഖി തന്റെ അച്ഛന്റെ ഒപ്പം ഹോസ്പിറ്റലിന്റെ അരികിൽ നിൽക്കുന്ന ഒരു ചിത്രം ഉൾപ്പെടുത്തി ബിസിനസുകാരനായ ഹർഷ് ഗോയങ്ക തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്യുക ഉണ്ടായി , അന്നുമുതൽ ഇത് സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റി. ട്വീറ്റ് 1.1 K കമന്റുകളും 8.3 K റീട്വീറ്റുകളും നേടി, കൂടാതെ 34K തവണ ലൈക്ക് ചെയ്യപ്പെടുകയും ചെയ്തു.
ആശംസകളും അഭിനന്ദനങ്ങളും റീ ട്വീറ്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, അവളുടെ ധീര നീക്കത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഒരുപാട് പ്രമുഖർ തന്റെ ധീരതയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലും ആശുപത്രിയിൽ നേരിട്ട് എത്തിയും ആശംസകൾ അറിയിക്കുകയും. സർജറി 100 ശതമാനം വിജയകരമായി നടത്താൻ സാധിച്ചെന്നും അച്ഛനും മകളും ആരോഗ്യത്തോടെ തന്നെ ഉണ്ടെന്നും. 3 മാസത്തേക്ക് റസ്റ്റ് വേണമെന്നും നിർദ്ദേശിച്ചു.