കോട്ടയം ജില്ലയിലെ സി.പി.എം സാധ്യതാ പട്ടികയില്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം നേതൃത്വത്തിന്റെ നിലപാട്. പുതുപ്പള്ളിയിലേക്ക് ജെയ്ക് സി. തോമസിനെയാണ് പരിഗണിക്കുന്നത്. കോട്ടയത്തും ഏറ്റുമാനൂരും വി.എന്‍ വാസവന്റെ പേരുണ്ട്. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനാണ് പ്രഥമ പരിഗണന.
തൃശൂരില്‍ ഇടത് മുന്നണിയുടെ സാധ്യതാ പട്ടികയായി. കെ. വി അബ്ദുല്‍ ഖാദറിനും സി. രവീന്ദ്രനാഥിനും മുരളി പെരുനെല്ലിക്കും ഇളവ് നല്‍കണമെന്ന ആവശ്യം സി.പി.എം ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചു. കുന്നംകുളത്ത് മന്ത്രി എ. സി മൊയ്തീന്റെയും വടക്കാഞ്ചേരിയില്‍ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെയും പേരുകളാണ് പരിഗണിക്കുന്നത്. തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍ കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.










Manna Matrimony.Com
Thalikettu.Com







