തൃശൂര്‍: തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം മസ്ജിദില്‍ ഇറക്കി മതചടങ്ങുകള്‍ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂര്‍ ശക്തന് നഗറിലെ മസ്ജിദ് അധികൃതര്‍ക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരെയുമാണ് കേസെടുത്തത്.
കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ഇവിടെ ഇറക്കി കുളിപ്പിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് കേസ്.
സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് മൃതദേഹമെത്തിച്ചത്. ആംബുലന്‍സും കസ്റ്റഡിയിലെടുത്തു. സംഭവം നിരാശാജനകമായ കാര്യമെന്നും കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com





