തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് എട്ടിനു രാവിലെ 6 മുതൽ മെയ് 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
ബാങ്ക്, ഇൻഷ്യറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.
വിവാഹച്ചടങ്ങുകളിൽ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രം. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത്. ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും.










Manna Matrimony.Com
Thalikettu.Com






