തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും.അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി.
ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീർഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേർക്കും, മരണാനന്തര ചടങ്ങിൽ 20 പേർക്കും ആണ് അനുമതി. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രം.
തുണിക്കടകള്‍, ജ്വല്ലറി, ബാർബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. പാല്‍, പച്ചക്കറി, പലവ്യജ്ഞനം,
മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആശുപത്രികൾ,ഫാർമസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോൾ പമ്പ് , വർക്ക് ഷോപ്പ്, ടെലികോം സർവ്വീസുകൾ എന്നിവയ്ക്കുംമുടക്കമുണ്ടാകില്ല.










Manna Matrimony.Com
Thalikettu.Com






