CSI സഭയുടെ, സഭ രൂപീകരണത്തിന്റെ 75ത് വാർഷിക ആഘോഷവും, ഓണാഘോഷ പരിപാടികളും കുവൈറ്റ് അഹ്‌മദി സെന്റ്പോൾസ് സി എസ് ഐ സഭയുടെ നേതൃത്വത്തിലും, ഓണാഘോഷ പരിപാടികൾ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും മംഗഫ് കല ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്.
പൊതു സമ്മേളനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ K S RATHORE ഉത്ഘാടനം ചെയ്യുന്നതും ഇടവക വികാരി റെവ. ബിനോയ്. പി. ജോസഫ് അധ്യക്ഷത വഹിക്കുന്നതും ആണ്.
വിവിധ കല പരിപാടികളും ഓണ സദ്യയും ഉണ്ടായിരിക്കും എന്ന് ഇടവകക്ക് വേണ്ടി വൈസ് പ്രസിഡന്റ് മോഹൻ ജോർജ്, സെക്രട്ടറി അജയ് മോഹൻ, യുവജന പ്രസ്ഥാനത്തിന് വേണ്ടി ജോഷി സ്‌കറിയാ, ഡെന്നിസ് ജോർജ് എന്നിവർ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







