ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഇന്ന് ഇടതുപക്ഷ എംപിമാര്‍ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസില്‍ സത്യാഗ്രഹമിരിക്കുമെന്ന് വി ശിവദാസന്‍ എംപി. ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടുമാണ് തങ്ങളുടെ പ്രതിബദ്ധതയെന്നും ശിവദാസന്‍ പറഞ്ഞു. ഭരണഘടന തത്വങ്ങളുടെ ലംഘനവും ജനവിരുദ്ധതയുമാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നത്. ദ്വീപിനായുള്ള ഈ സമരത്തെ ശക്തിപ്പെടുത്തണമെന്നും വേട്ടയാടപ്പെടുന്ന ലക്ഷദ്വീപിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.










Manna Matrimony.Com
Thalikettu.Com





