ഡൽഹി : മലയാളം വിലക്കിയതിൽ മാപ്പു പറഞ്ഞ് ഡൽഹി ജി.ബി പന്ത് ആശുപത്രി നഴ്സിങ് സൂപ്രണ്ട്. നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നതിൽ ചില രോഗികൾ പരാതി നൽകിയിരുന്നുവെന്ന് സൂപ്രണ്ട് വിശദീകരിക്കുന്നു.
ഹിന്ദിയിലോ, ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നിർദേശിച്ചത് സദുദ്ദേശത്തോടെയാണ്. മലയാളത്തിൽ സംസാരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് പരാതി ലഭിച്ചിരുന്നത്. അതു കൊണ്ടാണ് ഉത്തരവിൽ മലയാളത്തെ പരാമർശിച്ചത്.
മലയാളത്തിൽ സംസാരിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന വാചകം ടൈപ്പിങ് പിശകാണെന്നും നഴ്സിങ് സൂപ്രണ്ട് വിശദീകരിക്കുന്നു.










Manna Matrimony.Com
Thalikettu.Com





