കുവൈറ്റ് : അന്തരിച്ച മുൻ കേരള ട്രാൻപ്പോർട്ട് മന്ത്രിയും, കുവൈറ്റ് മലയാളികൾക്ക് എന്നും പ്രിയങ്കരനായിരുന്ന ശ്രീ. തോമസ് ചാണ്ടി എം എൽ എ യുടെ യുടെ അനുസ്മരണ യോഗം ജനു 18 ശനിയാഴ്ച, വൈകുന്നേരം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു.
NECK ചെയർമാൻ ശ്രീ. ഇമ്മാനുവേൽ ഗരീബ് ഉത്ഘാടനം ചെയ്ത മീറ്റിംഗിൽ ശ്രീ. ജോൺ എബ്രഹാം, ശ്രി.പി.ജോൺ തോമസ്, ശ്രീ.ടോണി മാത്യു, ശ്രീ മനോജ് ഫിലിപ്പ് തുടങ്ങിയവർ യൂത്ത് കോസ്റ്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു, യൂത്ത് കോറസ്സ് ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ശ്രീ.ലിജു ഏബ്രഹാം തയ്യാറാക്കിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
തുടർന്ന് കുവൈറ്റിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് വികാരിമാരും, ചുമതലക്കാരും സംസാരിക്കുകയുണ്ടായി. കുടുംബ പ്രതിനിധിയായി ശ്രീ.ജോൺ തോമസ് നന്ദി പ്രകാശിപ്പിക്കുകയും , ശ്രീ.സന്തോഷ് ഈയോ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.










Manna Matrimony.Com
Thalikettu.Com







