കുവൈറ്റ് സിറ്റി: ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ നിര്യാണത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഗാധമായ അനുശോചനം രേഖപെടുത്തി.
വലിയ കരുണയുള്ളവനും മനുഷ്യ സ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം കുവൈത്തിന് മാത്രമല്ല , പ്രവാസികൾക്കും കനത്ത നഷ്ടമാണ്.ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് അദ്ദേഹം നൽകിയ സഹായങ്ങൾ വലിയതാണ്.
പ്രവാസി ലീഗൽ സെൽ കുവൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും അദ്ദേഹ മായിരുന്നു..കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്റെ ദുഃഖത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും പങ്കു ചേർന്ന് അനുശോചനവും, ആദരാഞ്ജലികളും ,പ്രാർത്ഥനയും അർപ്പിക്കുന്നതായി
ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ പത്രക്കുറിപ്പിൽ
അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







