കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടില്‍ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ- സാംസ്കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂര്‍ വഴി തിരികെ പോകും.
അതേ സമയം യുഡിഎഫ് ജില്ലാ യോഗം ഇന്ന് ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ വിവാദമായ കല്‍പ്പറ്റ നിയമസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യം ചര്‍ച്ചയായില്ലെന്ന് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന് പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കേണ്ടത് എന്നും ആര് കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ എത്തിയാലും യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










Manna Matrimony.Com
Thalikettu.Com







