കോട്ടയം: പീഡനത്തിനിരയായ കുട്ടിക്ക് നീതി ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് കേരള നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു കേരള സൈബർ വാരിയേഴ്സ് എന്ന ഹാക്കേഴ്സ് ഗ്രൂപ്പ്. വെബ്സൈറ്റ് ഹാക്ക് ചെയ്ത കാര്യം കേരളം സൈബർ വേരിയേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറം ലോകം അറിഞ്ഞത്.
കേരള നിയമ വകുപ്പിന്റെ http://www.keralalawsect.org/ എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റിന്റെ മിക്ക പേജുകളും ഹാക്ക് ചെയ്തു അതിൽ കേരള സൈബർ വാരിയേഴ്സിന്റെ ലോഗോയും, കുട്ടിക്ക് നീതി ലഭിക്കണം എന്ന് വ്യക്തമാക്കിയുള്ള പോസ്റ്റുകളും ഇവർ ചേർത്തിട്ടുണ്ട്.പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിൽ കേരള സർക്കാർ പൂർണമായും പരാജയപ്പെട്ടു എന്ന് ഇവർ ഹാക്ക് ചെയ്ത പേജിലൂടെ വ്യക്തമാക്കുന്നു.
വെബ്സൈറ്റ് ഹാക്ക് ചെയ്തു ഇവർ പോസ്റ്റ് ചെയ്തിരിക്കുന്ന വാക്കുകൾ കാണാം
JUSTICE FOR OUR SISTERS ~ Kerala Law Department ~ DO THEY EVEN EXIST ?
Those who are responsible for the murder of the sisters of Valayar have been acquitted!.
The Kerala government has completely
failed in protecting women and children.
” Is justice far from the Poor and deprived ? “
Even those who are in governmental positions
misuse the authority and try to protect the accused. We will speak for those sisters as they are OUR SISTERS too. The Government must order a RE PROBE into this matter soon. BECAUSE OUR SISTERS DESERVE JUSTICE and the accused must be punished. The protest will start from one to ten people and tomorrow it will grownmultiplied.
We won’t stop until the justice rolls down !!!
WE ARE THE VOICE OF THE SILENT AND THE EYES OF THE BLIND. WE ARE LEGION | WE DO NOT FORGIVE | WE DO NOT FORGET | EXPECT US