കോട്ടയം: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴ് കെട്ടിടങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് ചോദിച്ചാൽ അത് കോട്ടയം ജില്ലയിലെ മാങ്ങാനം എന്ന ഗ്രാമത്തിലാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ നന്നേ പാട് പെടും. കേരളത്തിലെ ഏഴ് ഉയരം കൂടിയ കെട്ടിടങ്ങളിലൊന്ന് എന്നതിലുപരി കോട്ടയം ജില്ലയിലെ ഏക ഉയരം കൂടിയ കെട്ടിടം എന്ന പേരും ഈ കെട്ടിടത്തിന് സ്വന്തമാണ്.

കേരളത്തിലെ ഏഴു ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് കോട്ടയം മാങ്ങാനത്ത് ആണ്.. “ചാണ്ടീസ് ടോൾ കൗണ്ടി” എന്നാണ് ഈ ഫ്ലാറ്റിന്റെ പേര്. കോട്ടയം പുതുപ്പള്ളി റോഡിൽ മാങ്ങാനം മക്രോണിക്കും, സ്‌കൂൾ ജങ്‌ഷനുമിടയിലാണ് ഈ ഫ്ലാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്.
മാങ്ങാനം മക്രോണിക്ക് അഭിമുഖമായും, പേഴുവേലിക്കുനിന്നു തൊട്ട് പുറകിലായും സ്ഥിതി ചെയ്യുന്ന ഈ ഫ്ലാറ്റിന്റെ മുകളിൽ നിന്നാൽ കോട്ടയം ജില്ല ഏതാണ്ട് പൂർണമായും കാണുവാൻ സാധിക്കും.

രണ്ടര ഏക്കർ സ്ഥലത്താണ് ഈ ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്. കോമൺ ഏരിയയ്ക്ക് ആണ് ഈ ഫ്ലാറ്റ് നിർമാണത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
അറുപതിനായിരം ചതുരശ്ര അടി കോമ്മൺ ഏരിയ ആണ് ഈ ഫ്ലാറ്റിനുള്ളത്. ടെന്നീസ് കോർട്ട്, ബാഡ്മിന്റൺ കോർട്ട് , ബാസ്കട്ബോൾ കോർട്ട് , ഫുട്ട് ബോൾ കോർട്ട് , ക്രിക്കറ്റ് പിച്ച് , ആയിരം പേർക്ക് പങ്കെടുക്കുവാനുള്ള ഹോൾ, സ്വിമ്മിങ് പൂള്, പാർട്ടി ഏരിയ , മാൾ , സ്നാക്ക്സ് ബാർ , വിശാലമായ ജിംനേഷ്യം കൂടാതെ 300 വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഈ ക്രമീകരങ്ങൾ എല്ലാം ചെയ്തിരിക്കുന്നത് ഒരാവശ്യത്തിനും ആർക്കും പുറത്ത് പോകേണ്ട ആവശ്യം വരുന്നില്ല എന്ന് ഉറപ്പാക്കുവാൻ വേണ്ടിയാണ്.

നാലാം നിലയിൽ തന്നെ പത്ത് ലിഫ്റ്റ് ആണ് താമസക്കാർക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. നാലു ഭാഗവും തുറന്ന നിലയിലുള്ള ഡിസൈൻ ആണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇരുനൂറ് പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ നടത്തുവാൻ തക്കവണ്ണമുള്ള നിരവധി വിശാലമായ ഹോളുകൾ ഇവിടെയുണ്ട്. ഒരു ഫ്ലോറിൽ ആറ് അപാർട്മെന്റ് ആണുള്ളത്. ഇതിൽ തന്നെ നാല് 3 ബെഡ്‌റൂം അപ്പാർട്മെന്റും, 2 രണ്ട് ബെഡ്‌റൂം അപ്പാർട്മെന്റും, കൂടാതെ 2 എണ്ണം ഒന്നിച്ച് എടുക്കാനും സാധിക്കും.

എല്ലാ നിലകളിലും സെർവന്റ് ടോയ്‌ലറ്റുകളും ഉണ്ട്. , ഈ ഫ്ലാറ്റിൽ 1305 മുതൽ 3400 ചതുരശ്ര അടി വരെയുള്ള അപ്പാർട്ട് മെന്റുകളാണ് ഉള്ളത് . എല്ലാ വിഭാഗം ആൾക്കാരുടെയും സാമ്പത്തിക സ്രോതസിനു അനുസരിച്ചുള്ള വർക്ക് ആണ് ഇവിടെ നടത്തിയിരിക്കുന്നത്.

താമസക്കാർക്ക് അത്യാവശ്യത്തിനു കൃഷി ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ ബയോഗ്യാസ് പ്ലാന്റ് , വിശാലമായ ജിംനേഷ്യം തുടങ്ങിയവയും ഇതിനെ ശ്രെദ്ധകേന്ദ്രമാക്കി മാറ്റുന്നു. അത്യാവശ്യ ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് ആണ് ഇവിടെ ഏറ്റവും മുകളിലായി ഉള്ളത്.
ഫ്ലാറ്റിന്റെ മുകൾ നിലയിൽ നിന്നാൽ കോട്ടയം ജില്ല പൂർണമായും കാണുവാൻ സാധിക്കും എന്നതാണ് ഏറെ പ്രധാനമായ വസ്തുത.
സർവ്വവിജ്ഞാന കോശമായ വിക്കിപീടികയിലും മാങ്ങാനത്തെ ഈ ഫ്ളാറ്റിലെ പറ്റി പരാമശിച്ചിട്ടുണ്ടങ്കിലും, സ്ഥലം മാങ്ങാനം എന്ന് പ്രത്യേകം ചേർത്തിട്ടില്ല. കോട്ടയം ജില്ലയിൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ അത്ഭുതം ഗിന്നസ് ബുക്കിലും കയറുവാൻ അധികം താമസമില്ല എന്നാണ് കരുതേണ്ടത്.
അങ്ങനെയായാൽ ലോക റെക്കോർഡിലും മാങ്ങാനം എന്ന ഗ്രാമം ഇടം പിടിക്കുവാൻ സാധ്യതയേറെയാണ്.










Manna Matrimony.Com
Thalikettu.Com







