കറുകച്ചാൽ : ചപ്പുചവറുകൾക്ക് ഇട്ട തീ വസ്ത്രത്തിൽ പടർന്നു പൊള്ളലേറ്റു യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം.
വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടർന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയിൽ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.










Manna Matrimony.Com
Thalikettu.Com






