മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും.
അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് മരിച്ചതെന്ന് ബഹ്‌റൈന്‍ ഭരണകൂടം അറിയിച്ചു. മൃതദേഹം ഉടന്‍ ബഹ്‌റൈനിലെത്തിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയ ശേഷം സംസ്‌കരിക്കും.
1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ശൈഖ് ഖലീഫ.










Manna Matrimony.Com
Thalikettu.Com







