ഇടുക്കിയില്‍ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയ ദളിത് പെണ്‍കുട്ടി മരിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഒക്ടോബര്‍ 22നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ മനുവിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സംഘടനയില്‍ നിന്ന് ഡി.വൈ.എഫ്.ഐ പുറത്താക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും മോശമാവുകയും മരിക്കുകയുമായിരുന്നു.










Manna Matrimony.Com
Thalikettu.Com







