കോവിഡ് വാക്‌സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയം നേതാവുമായ കമല്‍ ഹാസന്‍. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയത്. ഇത് വരെ കണ്ടുപിടിക്കാത്ത വാക്‌സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനം നല്‍കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കമല്‍ഹാസന്‍ പറയുന്നത്.
വാക്‌സിന്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണ്, അല്ലാതെ വാരിവിതറാനുള്ള വാഗ്ദാനമല്ല. ജനങ്ങളുടെ ദാരിദ്രം വച്ച് കളിക്കുന്നത് ബിജെപിയുടെ പതിവാണ്. അവരുടെ ജീവിതം വച്ചുകൂടി കളിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതം ജനങ്ങള്‍ തീരുമാനിക്കും- കമല്‍ കുറിച്ചു.
ബിഹാറില്‍ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും സൗജന്യ വാക്‌സിനെ രാഷ്ട്രീയ ആയുധമാക്കിയത്. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങളുടേയും കോവിഡ് വാക്‌സിനുള്ള ചെലവ് ഗവണ്‍മെന്റ് വഹിക്കും എന്നാണ് പളനിസ്വാമി പ്രഖ്യാപിച്ചത്. 2021 ഏപ്രില്‍ മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







