കോട്ടയം: നിറക്കൂട്ടുകളുടെ സഹായമില്ലാതെ പേപ്പറിൽ വിസ്മയം തീർക്കുകയാണ് നീനുവെന്ന എഞ്ചിനീയറിംഗ് ബിരുദധാരി. കോട്ടയം അറുത്തൂട്ടി പ്ലാക്കിയിൽ വീട്ടിൽ നീനു ആൻ കുര്യനാണ് പേപ്പർ കട്ടിങ് എന്ന ഈ വ്യത്യസ്ത കല തിരഞ്ഞെടുത്ത് വിസ്മയം തീർക്കുന്നത്.
കോട്ടയം ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ നീനു ആൻ കുര്യൻ ഇപ്പോൾ പേപ്പർ കട്ടിങ്ങിൽ ശ്രെദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എഞ്ചിനീയറിംഗ് പഠന കാലത്തുതന്നെ കോളേജ് ഫെസ്റ്റിനും മറ്റും പേപ്പറിൽ വിസ്മയം തീർത്തിരുന്നു നീനുവെന്നു സഹപാഠികളും, അധ്യാപകരും പറയുന്നു.
പിന്നീടാണ് പേപ്പർ കട്ടിങ് എന്ന വേറിട്ട കലയിലേക്ക് നീനു ശ്രെദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ഈ വേറിട്ട വഴിയിലേക്ക് തന്നെ നയിച്ചത് ഇൻസ്റ്റാഗ്രാം ആണെന്നാണ് നീനു പറയുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ലൈക്കും ഷെയറും വാരിക്കൂട്ടിയപ്പോൾ, പിന്നീട് അതൊരു ചലഞ്ചായി ഏറ്റെടുത്ത് നിരവധി ശില്പങ്ങൾ തയാറാക്കി.

ഒരു വലിയ പൂവ് നിർമിച്ചായിരുന്നു നീനുവിന്റെ ഈ കലയിലേക്കുള്ള തുടക്കം. പിന്നീട് മൊബൈൽ ഫോൺ കവറുകൾ, മൊമന്റോകൾ, ക്രിസ്തുവേശുവിന്റെ അന്ത്യഅത്താഴം തുടങ്ങിയവ തയാറാക്കി.
എഞ്ചിനീയറിംഗ് നു ശേഷം ഗ്രാഫിക് ഡിസൈനിങ്, ലോഗോ ഡിസൈനിങ് തുടങ്ങിയവ ചെയ്തിരുന്നു. കോവിഡ് മഹാമാരിക്കെതിരെ ആരോഗ്യപ്രവർത്തകർക്ക് നന്ദി സൂചകമായി വിങ്സ് ഉൾപ്പെടെയുള്ളവ നിർമിച്ചു. ഓരോ വർക്കുകളും തീർക്കാൻ ആഴ്ചകൾ വേണ്ടി വരുമെങ്കിലും, വളരെ സൂക്ഷ്മതയോടെ ചെയ്തു തീർക്കാൻ നീനുവിന് സാധിക്കുന്നുണ്ട്.

ചെറിയ രീതിയിൽ ചെയ്തു വന്ന പോർട്രേറ്റുകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തതോടെയാണ് നീനുവിന്റെ കലാവൈഭവം കൂട്ടുകാർ പോലും അറിഞ്ഞു തുടങ്ങുന്നത്. പഠന കാലത്തു തന്നെ നീനുവിന്റെ ഇത്തരം കഴിവുകൾ തങ്ങൾ ശ്രെദ്ധിച്ചിരുന്നെന്ന് അദ്ധ്യാപകരും, സഹപാഠികളും പറയുന്നു.
നീനുവിന്റെ വർക്കിന് ഇപ്പോൾ ആവശ്യക്കാർ ഏറെയായി തുടങ്ങിയിരിക്കുന്നു. ഏറ്റെടുത്ത വർക്കുകൾ ക്ഷമയോടെ പൂർത്തീകരിക്കുകയാണ് നീനു ഇപ്പോൾ.










Manna Matrimony.Com
Thalikettu.Com






