കോട്ടയം: വാകത്താനം രണ്ടാം വാർഡിൽ കോവിഡ് ബാധിച്ച് മരിച്ച തെക്കേവേലങ്ങാട്ട് അമ്മിണി കുട്ടപ്പൻ്റെ (72) മൃതദേഹം സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു .
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മിണി തിങ്കളാഴ്ച ഒന്നരയോടെ മരണപ്പെട്ടു.

വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജയൻ കെ എ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് നാഥ്, ജെ പി എച്ച് എൻ അനില, എന്നിവരുടെ നിർദ്ദേശമനുസരിച്ച് സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് മൃതദേഹം സംസ്കരിച്ചത്.
സിപിഐ എം ലോക്കൽ’ സെക്രട്ടറി സാബു മരങ്ങാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡനൻ്റ് പ്രകാശ് ചന്ദ്രൻ പുല്ലനാട്ട്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീകുമാർ ജി നായർ സി.പി.ഐ (എം) ലോക്കൽ കമ്മറ്റിയംഗം രാജീവ് ജോൺ തടത്തിൽ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ഷിനു പോൾ , ബ്ലോക്ക് കമ്മിറ്റി അംഗം രാജേഷ് രാജു, ജോബി ചാറ്റത്തിൽ, സുരേഷ് കെ ദാമോദരൻ, സജോഷ് കോട്ടൂർ, എന്നിവർ സംസ്കാരത്തിന് നേതൃത്വം നൽകി.

ആർ രാജേഷ്, സജോഷ് മാത്യു, ജോൺസൺ വർഗീസ്, ഗിരീഷ് കുമാർ എന്നിവരാണ് പി.പി.ഇ കിറ്റ് ധരിച്ച് മൃതദേഹം മോർച്ചറിയിൽ നിന്നും എറ്റു വാങ്ങി ശ്മശാനത്തിൽ എത്തിച്ചത്.










Manna Matrimony.Com
Thalikettu.Com






